Wednesday, June 23, 2021
Home Gulf Qatar ഐസിബിഎഫ് ഇന്‍ഷുറന്‍സ് പദ്ധതിയുമായി സഹകരിച്ച് കള്‍ച്ചറല്‍ ഫോറം

ഐസിബിഎഫ് ഇന്‍ഷുറന്‍സ് പദ്ധതിയുമായി സഹകരിച്ച് കള്‍ച്ചറല്‍ ഫോറം

ദോഹ: കുറഞ്ഞ വരുമാനക്കാരായ പ്രവാസി തൊഴിലാളികളെയും ജീവനക്കാരെയും ഉദ്ദേശിച്ച് ഐസിബിഎഫ് നടത്തുന്ന ഇന്‍ഷുറന്‍സ് പദ്ധതിക്ക് പിന്തുണയുമായി കള്‍ച്ചറല്‍ ഫോറം. പദ്ധതിയില്‍ അംഗമാവാന്‍ താത്പര്യമുള്ള കള്‍ച്ചറല്‍ ഫോറം അംഗങ്ങളുടെ ഇന്‍ഷൂറന്‍സ് രേഖകള്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ഡോ.താജ് ആലുവ വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി,സെക്രട്ടറി റഷീദ് അലി,ഇന്‍ഷുറന്‍സ് കോഡിനേറ്റര്‍ ജാബിര്‍ റഫാത്ത്,ഓഫീസ് ഇന്‍ചാര്‍ജ് താഹ പെരുമ്പാവൂര്‍ എന്നിവര്‍ ചേര്‍ന്ന് ഐ സി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാനെ ഏല്‍പിച്ചു.വൈസ് പ്രസിഡന്റ് വിനോദ് വി നായര്‍,ജനറല്‍ സെക്രട്ടറി സാബിത് സഹീര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

 

Most Popular