Tuesday, May 11, 2021
Home Gulf Qatar യുകെയില്‍ നിന്ന് ഖത്തറിലെത്തുന്നവര്‍ക്ക് ക്വാറന്റീന് പ്രത്യേക ഹോട്ടലുകള്‍

യുകെയില്‍ നിന്ന് ഖത്തറിലെത്തുന്നവര്‍ക്ക് ക്വാറന്റീന് പ്രത്യേക ഹോട്ടലുകള്‍

ദോഹ: യുകെയില്‍ നിന്ന് ഖത്തറിലേക്കു വരുന്നവര്‍ക്ക് നിശ്ചിത ഹോട്ടലുകളില്‍ മാത്രമേ ക്വാറന്റീനില്‍ കഴിയാനാവൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്റര്‍കോണ്ടിനെന്റല്‍ ദോഹ ഹോട്ടല്‍(5 സ്റ്റാര്‍), മെര്‍ക്കുറി ഗ്രാന്‍ഡ് ദോഹ(4 സ്റ്റാര്‍) എന്നീ ഹോട്ടലുകളാണ് യുകെയില്‍ നിന്നുള്ള യാത്രക്കാര്‍ക്കു വേണ്ടി നീക്കിവച്ചിട്ടുള്ളത്. മറ്റ് ഹോട്ടലുകളില്‍ റിസര്‍വേഷന്‍ ചെയ്യുകയും ഡിസംബര്‍ 23ന് രാവിലെ 6ന് മുമ്പ് എത്തുകയും ചെയ്യുന്നവരുടെ റിസര്‍വേഷനുകള്‍ ഓട്ടോമാറ്റിക്കായി ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും.

യുകെയില്‍ നിന്നുള്ളവരല്ലാത്ത യാത്രക്കാര്‍ മുകളില്‍ പറഞ്ഞ രണ്ടു ഹോട്ടലുകളില്‍ ക്വാറന്റീന് വേണ്ടി ബുക്ക് ചെയ്യരുത്. യുകെയില്‍ നിന്നുള്ള ബോര്‍ഡിങ് പാസ് ഇല്ലാത്തവരെ ഈ ഹോട്ടലുകളില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിക്കില്ല. അത്തരക്കാര്‍ക്ക് റീഫണ്ട് ലഭിക്കുകയും ചെയ്യില്ല.

ഡിസംബര്‍ 23 രാവിലെ 6 മണി വരെ എത്തുന്നവര്‍ക്ക് നേരത്തേ ബുക്ക് ചെയ്ത ക്വാറന്റീന്‍ ഹോട്ടലിന്റെ ചെലവുമായുള്ള വ്യത്യാസം റീഫണ്ട് ലഭിക്കും. ഡിസംബര്‍ 23 രാവിലെ 6 മണിക്ക് ശേഷം എത്തുന്നവര്‍ നേരത്തേയുള്ള ബുക്കിങിനേക്കാള്‍ പുതുതായി നിശ്ചയിക്കപ്പെട്ടിട്ടുള്ള ഹോട്ടലിന് തുക കൂടുതലാണെങ്കില്‍ അത് നല്‍കേണ്ടി വരും. കുറവാണെങ്കില്‍ റീഫണ്ട് ലഭിക്കുകയും ചെയ്യും.
Customers arriving from UK must quarantine in dedicated hotels starting 22 December

Most Popular