Tuesday, September 21, 2021
Home Gulf Qatar ഖത്തറിലേക്ക് ജിപ്‌സം ബോര്‍ഡുകള്‍ക്കൊപ്പം കടത്താന്‍ ശ്രമിച്ച 900 കിലോ തമ്പാക്ക് പിടികൂടി

ഖത്തറിലേക്ക് ജിപ്‌സം ബോര്‍ഡുകള്‍ക്കൊപ്പം കടത്താന്‍ ശ്രമിച്ച 900 കിലോ തമ്പാക്ക് പിടികൂടി

ദോഹ: ഹമദ് തുറമുഖത്ത് കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയില്‍ 900 കിലോഗ്രാം തമ്പാക്ക്(ലഹരിക്കു വേണ്ടി ചവയ്ക്കുന്ന പുകയില) പിടികൂടി. ജിപ്‌സം ബോര്‍ഡുകള്‍ക്കൊപ്പം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച തമ്പാക്ക് ആണ് പിടികൂടിയതെന്ന് കസ്റ്റംസ് വിഭാഗം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. രാജ്യത്തേക്ക് നിരോധിത വസ്തുക്കള്‍ കടത്തുന്നത് തടയാന്‍ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിശോധനകളാണ് കസ്റ്റംസ് വിഭാഗം നടത്തുന്നത്.

Customs foil smuggling of 900 kg of banned chewing tobacco

Most Popular