Friday, August 6, 2021
Home Gulf Qatar ട്രക്കിന്റെ ടയറിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 45 കിലോ ഹഷീഷ് ഖത്തര്‍ കസ്റ്റംസ് പിടികൂടി(Video)

ട്രക്കിന്റെ ടയറിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 45 കിലോ ഹഷീഷ് ഖത്തര്‍ കസ്റ്റംസ് പിടികൂടി(Video)

ദോഹ: റുവൈസ് തുറമുഖം വഴി ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച കിലോ കണക്കിന് ഹഷീഷ് ഖത്തര്‍ കസ്റ്റംസ് വിഭാഗം പിടികൂടി. റഫ്രിജറേറ്റഡ് ട്രക്കിന്റെ സ്‌പെയര്‍ ടയറിനകത്താണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.

ടയറില്‍ ഒളിപ്പിച്ചിരുന്ന 45 ബാഗുകളിലായി 45.5 കിലോഗ്രാം മയക്കുമരുന്നാണ് ഉണ്ടായിരുന്നത്. ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ടയറിനകത്ത് സൂക്ഷിച്ച മയക്കുമരുന്ന് കണ്ടെത്തിയത്.

Most Popular