Friday, June 18, 2021
Home Gulf Qatar ഹമദ് വിമാനത്താവളത്തില്‍ മയക്ക് ഗുളികകളും ഹഷീഷും പിടിച്ചെടുത്തു

ഹമദ് വിമാനത്താവളത്തില്‍ മയക്ക് ഗുളികകളും ഹഷീഷും പിടിച്ചെടുത്തു

ദോഹ: ഹമദ് വിമാനത്താവളം വഴി ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച മയക്ക് ഗുളികകളും ഹഷീഷും കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തു. 166 ഗുളികകളും 6.95 ഗ്രാം ഹഷീഷുമാണ് പിടികൂടിയത്. പ്രവാസി യാത്രക്കാരനെ പരിശോധിക്കുന്നതിനിടയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. രാജ്യത്തേക്ക് നിരോധിത വസ്തുക്കള്‍ കടത്തുന്നതിനെതിരേ ഖത്തര്‍ അധികൃതര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കി വരുന്നുണ്ട്. നിരോധിത വസ്തുക്കളുടെ കടത്ത് തടയാന്‍ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഖത്തര്‍ കസ്റ്റംസ് വിഭാഗം ഒരുക്കിയിട്ടുണ്ട്.

Most Popular