Sunday, July 25, 2021
Home Newsfeed റാസ്‌ലഫാന്‍ തുറമുഖത്ത് പതിനായിരത്തോളം നിരോധിത ഗുളികകള്‍ പിടികൂടി

റാസ്‌ലഫാന്‍ തുറമുഖത്ത് പതിനായിരത്തോളം നിരോധിത ഗുളികകള്‍ പിടികൂടി

ദോഹ: റാസ്‌ലഫാന്‍ തുറമുഖം വഴി ഖത്തറിലേക്കു കടത്താന്‍ ശ്രമിച്ച നിരോധിത ഗുളികകള്‍ പിടികൂടി. 9,600 ഗുളികകളാണ് പിടികൂടിയത്. ഒരു യാത്രക്കാരന്റെ ബാഗില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.

രാജ്യത്തേക്ക് നിരോധിത വസ്തുക്കള്‍ കടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഖത്തര്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Most Popular