Saturday, July 31, 2021
Home Newsfeed ഖത്തര്‍ കസ്റ്റംസ് 1 ടണ്ണിലേറെ നിരോധിത പുകയില പിടികൂടി

ഖത്തര്‍ കസ്റ്റംസ് 1 ടണ്ണിലേറെ നിരോധിത പുകയില പിടികൂടി

ദോഹ: ഖത്തര്‍ തുറമുഖം വഴി കടത്താന്‍ ശ്രമിച്ച 1,202 കിലോഗ്രാം നിരോധിത പുകയില പിടികൂടി. അരിച്ചാക്കുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവയെന്ന് ഖത്തര്‍ കസ്റ്റംസ് വിഭാഗം അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തറിലേക്ക് നിരോധിത വസ്തുക്കള്‍ കടത്താനുള്ള നിരവധി ശ്രമങ്ങള്‍ കസ്റ്റംസ് വിഭാഗം തടഞ്ഞിരുന്നു. ബ്രഡ് ടോസ്റ്റിനകത്ത് കടത്താന്‍ ശ്രമിച്ച ഒരു കിലോയിലേറെ ക്രിസ്റ്റല്‍ മെത് കഴിഞ്ഞ ദിവസം കസ്റ്റംസ് വിഭാഗം പിടികൂടി. റുവൈസ് തുറമുഖം വഴി കടത്താന്‍ ശ്രമിച്ച കഞ്ചാവും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. പരിശീലനം ലഭിച്ച നായ്ക്കളാണ് പച്ചക്കറി കൊണ്ടു പോകുന്ന റഫ്രിജറേറ്റഡ് ട്രക്കിന്റെ എന്‍ജിന്‍ ഭാഗത്ത് ഒളിപ്പിച്ച 4.2 കിലോ കഞ്ചാവ് കണ്ടെത്തിയത്. ഭക്ഷണ കാനുകളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നിരോധിത ഗുളികള്‍ പിടിച്ചെടുത്ത സംഭവവും കഴിഞ്ഞ ദിവസമുണ്ടായി.
ALSO WATCH

Most Popular