Tuesday, June 22, 2021
Home Newsfeed ഖത്തറില്‍ ഹെല്‍മെറ്റ്, ജാക്കറ്റ്, ലൈറ്റ് എന്നിവ ഇല്ലാതെ ഓടിച്ച സൈക്കിളുകള്‍ പിടികൂടി

ഖത്തറില്‍ ഹെല്‍മെറ്റ്, ജാക്കറ്റ്, ലൈറ്റ് എന്നിവ ഇല്ലാതെ ഓടിച്ച സൈക്കിളുകള്‍ പിടികൂടി

ദോഹ: ലൈറ്റ് പിടിപ്പിക്കാതെയും ഹെല്‍മറ്റ്, വെളിച്ചം തട്ടുമ്പോള്‍ തിളങ്ങുന്ന ജാക്കറ്റ് എന്നിവ ധരിക്കാതെയും ഓടിച്ച നിരവധി സൈക്കിളുകള്‍ ഖത്തര്‍ പോലിസ് പിടികൂടി. സൈക്കിള്‍ യാത്രക്കാര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത് തടയാന്‍ അല്‍ ശമാല്‍ സെക്യൂരിറ്റി ഡിവിഷനും ആഭ്യന്തര മന്ത്രാലയവും നടത്തിയ പരിശോധനയിലാണ് സൈക്കിളുകള്‍ പിടിച്ചെടുത്തത്.


പിടിച്ചെടുത്ത സൈക്കിളുകള്‍ ഒരാഴ്ച്ച കസ്റ്റഡിയില്‍ വയ്ക്കും. ഉടമസ്ഥര്‍ ലൈറ്റ്, ജാക്കറ്റ്, ഹെല്‍മറ്റ് തുടങ്ങിയവ ഹാജരാക്കിയാല്‍ മാത്രമേ സൈക്കിള്‍ വിട്ടുനല്‍കൂ.

Most Popular