Tuesday, June 15, 2021
Home Gulf Qatar ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 150ല്‍ താഴെ; 188 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 150ല്‍ താഴെ; 188 പേര്‍ക്ക് രോഗമുക്തി

ദോഹ: ഖത്തറില്‍ ഇന്ന് 140 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം. അതേ സമയം 188 പേര്‍ കൂടി പുതുതായി രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 137,060 ആയി. ആകെ 139,783 പേര്‍ക്കാണ് ഇതിനകം കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, രാജ്യത്ത് ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 239 പേരാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ച് മരണപ്പെട്ടത്. ഖത്തറില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,484 പേരാണ്. ഇതില്‍ 253. പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. ഇനി തീവ്രപരിചരണത്തിലുള്ളത് 36 പേരാണ്. 1,133,075 പേരെയാണ് ഖത്തറില്‍ ഇതുവരെയായി കോവിഡ് പരിശോധന നടത്തിയത്.
Daily Covid-19 cases in Qatar dip below 150

Most Popular