Wednesday, June 16, 2021
Home Gulf Qatar ജൂലൈ 20 മുതല്‍ ഖത്തറില്‍ കോവിഡ് കേസുകള്‍ കുത്തനെ കുറയുമെന്ന് ഡോക്ടര്‍

ജൂലൈ 20 മുതല്‍ ഖത്തറില്‍ കോവിഡ് കേസുകള്‍ കുത്തനെ കുറയുമെന്ന് ഡോക്ടര്‍

ദോഹ: ജൂലൈ 20 മുതല്‍ ഖത്തറില്‍ കോവിഡ് സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം കുത്തനെ കുറയുമെന്ന് അല്‍ഖോര്‍ ഹോസ്പിറ്റല്‍ പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗം മേധാവി ഡോ. യാസര്‍ അല്‍ ദീബ്. നിലവില്‍ ദിവസേന 1500നും 2000നും ഇടയില്‍ ആളുകള്‍ക്കാണ് ഖത്തറില്‍ രോഗം സ്ഥിരീകരിക്കുന്നത്.

ഖത്തറില്‍ രോഗപ്പകര്‍ച്ചയുടെ മൂര്‍ധന്യം ജൂണ്‍ മാസം മുഴുവന്‍ തുടരും. പിന്നീട് അത് കുറഞ്ഞ് തുടങ്ങും. ജൂലൈ 20ന് ശേഷം ദിവസേനയുള്ള രോഗികളുടെ എണ്ണം കുത്തനെ കുറയുമെന്നും ഡോ. ദീബ് പറഞ്ഞു.

ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റി തയ്യാറാക്കിയ കംപ്യൂട്ടറൈസ്ഡ് റീഡിങ് പ്രകാരം ഗള്‍ഫ് മേഖലയിലെ രോഗബാധയില്‍ ഇപ്പോള്‍ ഏറ്റക്കുറച്ചിലുകള്‍ ദൃശ്യമാകുന്നുണ്ട്. അറബ് ഗള്‍ഫ് മേഖലയിലെ കോവിഡ് ഇപ്പോള്‍ മൂര്‍ധന്യത്തിലെത്തിയതായും ഇനി ഇതിന് മുകളിലേക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിന്റെ കാര്യത്തില്‍ ജൂണ്‍ മാസത്തോടെ മുര്‍ധന്യാവസ്ഥ തീരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. യൂറോപ്പില്‍ സംഭവിച്ചതു പോലെ ജൂലൈ 20 മുതല്‍ രോഗികളുടെ എണ്ണം കുത്തനെ കുറയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ദിവസവും രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം 3000 കടക്കുമെന്നാണ് നേരത്തേ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, നിലവില്‍ അത് 2000ല്‍ താഴെയാണ്. ശുഭകരമാണ് സ്ഥിതിയെന്നും ഡോ. ദീബ് പറഞ്ഞു.

Daily COVID-19 cases in Qatar expected to fall dramatically from July 20: Doctor


 

Most Popular