Monday, June 21, 2021
Home Business പ്രവാസി പങ്കാളിത്തമുള്ള കമ്പനികള്‍ക്ക് ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി 24 ദിവസം മാത്രം

പ്രവാസി പങ്കാളിത്തമുള്ള കമ്പനികള്‍ക്ക് ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി 24 ദിവസം മാത്രം

ദോഹ: ഖത്തറിലെ പ്രവാസി പങ്കാളിത്തമുള്ള കമ്പനികള്‍ 2021 ജൂണ്‍ 30ന് അകം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കണം. ഖത്തരി കമ്പനികള്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ആഗസ്ത് 31 ആണ്. 2020 വര്‍ഷത്തെ ടാക്‌സ് റിട്ടേണ്‍ നിശ്ചിത തിയ്യതിക്കകം സമര്‍പ്പിക്കണമെന്ന് ജനറല്‍ ടാക്‌സ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ 30ന് ആയിരുന്നു ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ഇത് ജൂണ്‍ 30ലേക്ക് നീട്ടിയത്. അംഗീകൃത ഓഡിറ്റിങ് സ്ഥാപനങ്ങളില്‍ നിന്ന് ഓഡിറ്റ് ചെയ്താണ് കണക്കുകള്‍ സമര്‍പ്പിക്കേണ്ടത്.

ഖത്തരി പൗരന്മാരുടെയോ ജിസിസി പൗരന്മാരുടെയോ ഉടമസ്ഥതയില്‍ ടാക്‌സ് ഇളവുള്ള കമ്പനികള്‍ സിംപ്ലിഫൈഡ് ടാക്‌സ് റിട്ടേണ്‍ ഫോം സമര്‍പ്പിക്കണം. 10 ലക്ഷം റിയാലില്‍ കുറവ് മൂലധനവും വാര്‍ഷിക വരുമാനം 50 ലക്ഷം റിയാലില്‍ കുറവും ഉള്ള കമ്പനികള്‍ക്കാണ് ടാക്‌സ് ഇളവുള്ളത്. ഇവര്‍ക്ക്‌ ദരീബ പോര്‍ട്ടല്‍ വഴി എളുപ്പത്തില്‍ സിംപ്ലിഫൈഡ് ടാക്‌സ് റിട്ടേണ്‍ നല്‍കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും സാങ്കേതിക സഹായങ്ങള്‍ക്കും ജനറല്‍ ടാക്‌സ് അതോറിറ്റിയുടെ 16565 എന്ന നമ്പറിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
ALSO WATCH

Most Popular