ദോഹ: വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിവരെ ഖത്തറിന്റെ ചില ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. രാത്രികാലത്ത് ചൂട് കൂടുമെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 22 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍വരെയുള്ള വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗത ചില സമയങ്ങളില്‍ 51 കിലോമീറ്റര്വരെയായി വര്‍ധിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, രാത്രിസമയത്ത് കാറ്റിന്റെ വേഗത കുറയും.
കാറ്റ് ശക്തമാകുന്ന മേഖലകളില്‍ കാഴ്ച്ചാപരിധി 3 കിലോമീറ്ററോ അതില്‍ താഴെയോ ആയി ചുരുങ്ങിയേക്കും. കടലില്‍ തിരമാലകള്‍ ശക്തമാകാനും സാധ്യതയുണ്ട്.
Department of Meteorology warns of strong wind at some places