ഖത്തറിലെ അവശ്യ മേഖലകള്‍ക്ക് പ്രവര്‍ത്തി സമയ നിയന്ത്രണമില്ല

qatar commercial activities

ദോഹ: ഖത്തറിലെ വാണിജ്യ സേവന മേഖലകള്‍ക്ക് നാളെ മുതല്‍ രാവിലെ 7 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കാം. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കാനാവുക. മുന്‍ തീരുമാനങ്ങളിലെപ്പോലെ താഴെ പറയുന്ന വിഭാഗങ്ങള്‍ക്ക് തുടര്‍ന്നും സമയ നിയന്ത്രണമുണ്ടാവില്ല

1. ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന ഷോപ്പിങ് കോംപ്ലക്‌സുകള്‍(ഹൈപ്പര്‍ മാര്‍ക്കറ്റ്, സൂപ്പര്‍ മാര്‍ക്കറ്റ്, ഗ്രോസറി)
2.ഫ്രൂട്ട്‌സ് വെജിറ്റബിള്‍ ഷോപ്പുകള്‍,
3. പെട്രോള്‍ സ്റ്റേഷനുകള്‍, കാര്‍ സര്‍വീസുകള്‍
4. മെയിന്റനന്‍സ് കമ്പനികള്‍(പ്ലംബര്‍, ഇലക്ട്രിക് സര്‍വീസുകള്‍)
5. മൊബൈല്‍ ആപ്പ് വഴി ഡെലിവറി സേവനം നല്‍കുന്ന കമ്പനികള്‍
6. തുറമുഖങ്ങളിലും എയര്‍പോര്‍ട്ടുകളിലും ലോജിസ്റ്റിക് സര്‍വീസ് നല്‍കുന്ന കമ്പനികള്‍
7. കാര്‍ ഡീലര്‍ കമ്പനികളുടെ മെയിന്റനന്‍സ് വര്‍ക്ക്ഷോപ്പുകള്‍
8. ഫാര്‍മസികള്‍
9. ഹോട്ടല്‍ മേഖലയിലെ ജനറല്‍ കമ്പനികള്‍
10. ഫാക്ടറികള്‍
11. ബേക്കറികള്‍
12. റസ്റ്റോറന്റുകള്‍, കഫ്റ്റീരിയകള്‍, കഫേകള്‍(കോഫി ഷോപ്പ്)- ഡെലിവറി, പാര്‍സല്‍ സേവനം മാത്രം
13. കണ്‍സ്ട്ര്ക്ഷന്‍ സൈറ്റുകളിലെ കോണ്‍ട്രാക്ടിങ്, എന്‍ജിനീയറിങ് കമ്പനികള്‍

മാളുകളിലുള്ള റസ്റ്റോറന്റുകളിലും കഫേകളിലും ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഇവിടെ അകത്തോ പുറത്തോ ഭക്ഷണം കൈമാറാന്‍ പാടില്ല.

വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയും സ്റ്റോറുകളിലും ഓഫിസുകളിലും എല്ലാ വാണിജ്യപ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ച്കൊണ്ടുള്ള മന്ത്രാലയത്തിന്റെ മുന്‍തീരുമാനം തുടരും.

മാളുകളിലും ഷോപ്പിങ് സെന്ററുകളിലുമുള്ള റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍(ഭക്ഷണ വില്‍പ്പന ശാലകളും ഫാര്‍മസികളും ഒഴികെ) അടച്ചിടാനുള്ള തീരുമാനവും തുടരും.

ഹെല്‍ത്ത് ക്ലബ്ബുകള്‍, ഹെല്‍ത്ത് സെന്ററുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടീ സലൂണുകള്‍(ഹോം സര്‍വീസ് ഉള്‍പ്പെടെ) എന്നിവ തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ അനുവാദമില്ല.