Sunday, July 25, 2021
Home Newsfeed ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സഹായത്തിന് തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പട്ടിക പ്രഖ്യാപിച്ചു

ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സഹായത്തിന് തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പട്ടിക പ്രഖ്യാപിച്ചു

ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ വര്‍ഷത്തെ സഹായം ലഭിക്കുന്ന(സ്പ്രിങ് ഗ്രാന്റ്‌സ്) സിനിമകളുടെ പട്ടിക പ്രഖ്യാപിച്ചു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നവാഗത സംവിധായകര്‍ക്കുള്ള സഹായമാണിത്. നവാഗതരുടെ ഒന്നാമത്തെയോ രണ്ടാമത്തെയോ സിനിമകള്‍ക്കാണ് സഹായം.

2021ലെ സഹായത്തിനായി 32 സിനിമാ പദ്ധതികളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ 28 എണ്ണം മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ നിന്നുള്ളതാണ്. ഖത്തറില്‍ നിന്നുള്ള മൂന്ന് ചിത്രങ്ങളും ഇന്ത്യയില്‍ നിന്നുള്ള ഒരു സിനിമയും ഉള്‍പ്പെടുന്നു. മുഴുനീള സിനിമ, ഡോക്യുമെന്ററി, ഹ്രസ്വചിത്രം, ടിവി സീരീസ് തുടങ്ങിയവയെല്ലാം പട്ടികയിലുണ്ട്.

അല്‍ ബസീര്‍, മൈ ഫാദര്‍ കില്‍ഡ് ബോര്‍ഗ്വിബ, യാഅല്ല പാര്‍ക്കൂര്‍, ചേസിങ് ദി ഡാസ്ലിങ് ലൈറ്റ്, ഇന്‍ഷാഅല്ലാഹ് എ ബോയ് ആന്റ് ദി ടീച്ചര്‍, ടൂണിസ് ജര്‍ബ, ബൈ ബൈ ടിബെരിയാസ്, കോണ്‍ക്രീറ്റ് ലാന്റ്, സസ്‌പെന്‍ഡഡ്, ദി ഡേ ഓഫ് റാത്ത്: ടെയില്‍സ് ഫ്രം ട്രിപ്പോളി, സൂല, അണ്ടര്‍ ദി ഫിഗ് ട്രീസ്, ഗാര്‍ഡിയന്‍ ഓഫ് ദി വേള്‍ഡ്‌സ്, ഒക്ടോപസ്, എസ്‌കേപ്പ്, ഉമര്‍ അമീറലീ-സോറോ, ടൈം ആന്റ് സൈലന്‍സ് തുടങ്ങിയ ചിത്രങ്ങളാണ് തിരഞ്ഞൈടുക്കപ്പെട്ടത്.

Most Popular