Tuesday, May 11, 2021
Home Gulf Qatar ഡയസ്പോറ ഓഫ് മലപ്പുറവും ദോഹ വേവ്സും ചേർന്ന് 'മേരി ആവാസ് സുനോ' കലാവിരുന്ന് സംഘടിപ്പിച്ചു

ഡയസ്പോറ ഓഫ് മലപ്പുറവും ദോഹ വേവ്സും ചേർന്ന് ‘മേരി ആവാസ് സുനോ’ കലാവിരുന്ന് സംഘടിപ്പിച്ചു

ഡയസ്പോറ ഓഫ് മലപ്പുറവും (ഡോം ഖത്തർ) ദോഹ വേവ്സും ചേർന്ന് മേരി ആവാസ് സുനോ എന്ന പേരിൽ കലാവിരുന്ന് സംഘടിപ്പിച്ചു.ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെഭാഗമായി  ഫേസ്ബുക് ലൈവിൽ ആണ് പരിപാടി നടന്നത്.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഡോം ഖത്തര്‍ പ്രസിഡന്റ് വി. സി. മഷ്ഹൂദ് നിര്‍വഹിച്ചു. അന്നം തരുന്ന നാടിനുള്ള ഒരു സമര്‍പ്പണമാണ് ഈ കലാ വിരുന്ന് എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഡോം ഖത്തര്‍ പ്രസിഡന്റ് പറഞ്ഞു. പ്രമുഖ ഗായകന്‍ മുഹമ്മദ് ത്വയ്യിബ് നേതൃത്വം നല്‍കിയ കലാവിരുന്നില്‍ അറിയപ്പെടുന്ന മറ്റു കലാകാരികളായ നേഹ പ്രസാദ്, മൈതിലി ഷെനോയ്, ശിവപ്രിയ സുരേഷ് എന്നിവരും പങ്കെടുത്തു.

 

ഡോം ഖത്തറിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനോട് നുബന്ധിച്ചു നടത്തിയ ഡ്രോയിങ് മത്സരവിജയികള്‍ക്കും വീഡിയോ പ്രസന്റേഷന്‍ തയ്യാറാക്കി അവതരിപ്പിച്ചയച്ച കുട്ടികള്‍ക്കുമുള്ള സമ്മാനദാനം പ്രസ്തുത പരിപാടിയില്‍ വിതരണം ചെയ്തു.ഖത്തറില്‍ ഉള്ള പെന്‍സില്‍ ഡ്രായിങ് വിജയികള്‍ ക്ക് ഡോം ഖത്തര്‍ ചീഫ് കോഓര്‍ഡിനേറ്റര്‍ ഉസ്മാന്‍ കല്ലന്‍, വൈസ് പ്രസിഡന്റും പ്രോഗ്രമിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ അല്‍സുവൈധി ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിങ് ഡയറക്ടറുമായഡോ.വി. വി. ഹംസ അല്‍സുവൈധി, വൈസ് പ്രസിഡന്റ് ബാലന്‍ മണ്ണേരി തുടങ്ങിയവര്‍ സമ്മാനിച്ചു. ഡോം ഖത്തര്‍ പാട്രണ്‍ റഹൂഫ് കൊണ്ടോട്ടി വിജയികളെ അനുമോദിച്ചു.

 

 

നാട്ടിലെ വിജയികള്‍ക്ക് നിലമ്പൂര്‍, വയനാട് എന്നിവിടങ്ങളില്‍ വെച്ച് പ്രശസ്ത നാടക നടന്‍ നിലമ്പൂര്‍ മണി, പ്രശസ്ത സാഹിത്യകാരന്‍ ബാലന്‍ വേങ്ങര എന്നിവര്‍ സമ്മാനിച്ചു. ഡോം ഖത്തര്‍ രക്ഷാധികാരി ഹൈദര്‍ ചുങ്കത്തറയുടേയും വൈസ് പ്രസിഡണ്ട് ബഷീര്‍ കുനിയിലിന്റെയും സാനിധ്യത്തില്‍ വെച്ചാണ് പരിപാടി നടന്നത്.
വീഡിയോ പ്രസന്റേഷന്‍ വിജയികള്‍ക്ക് ആക്ടിങ് ജനറല്‍ സെക്രട്ടറി ഷാനവാസ് തറയില്‍, ട്രഷറര്‍ കേശവ് ദാസ് നിലമ്പൂര്‍ ഡോം ഖത്തര്‍ ആര്‍ട്‌സ് വിംഗ് കോഡിനേറ്റര്‍ ഹരിശങ്കര്‍ അങ്ങാടിപ്പുറം, ഡോം ഖത്തര്‍ പബ്ലിക് റിലേഷന്‍ ടീം അംഗങ്ങളായ അനീസ് കെടി വളപുരം , നൗഫല്‍ പിസി കട്ടുപ്പാറ, ഗായകന്‍ മുഹമ്മദ് തോയ്യിബ്, ഷാഫി റഹീബ് മീഡിയതുടങ്ങിയവര്‍ സമ്മാനിച്ചു. അവതരണം കൊണ്ടും സംഘടനാ മികവു കൊണ്ടും വ്യതസ്തത പുലര്‍ത്തിയ ഫേസ്ബുക്ക് ലൈവ് പ്രോഗ്രാം ആയിരങ്ങള്‍ ആസ്വദിച്ചു.

Most Popular