Saturday, May 15, 2021
Home News International കൂട്ട ബഹിഷ്‌കരണം: ഖത്തറിലേക്കുള്ള ഫ്രഞ്ച് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പകുതിയിലേറെ കുറഞ്ഞു

കൂട്ട ബഹിഷ്‌കരണം: ഖത്തറിലേക്കുള്ള ഫ്രഞ്ച് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പകുതിയിലേറെ കുറഞ്ഞു

ദോഹ: 2020ല്‍ മിഡില്‍ ഈസ്റ്റിലേക്കുള്ള ഫ്രഞ്ച് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വന്‍തോതില്‍ കുറഞ്ഞതായി ലോകവ്യാപാര സംഘടനയുടെ റിപോര്‍ട്ട്. മേഖലയിലെ രാജ്യങ്ങളിലേക്ക് ഫ്രാന്‍സില്‍ നിന്നുള്ള കയറ്റുമതി 14 ശതമാനം കുറഞ്ഞപ്പോള്‍ ഖത്തറിലേക്ക് മാത്രം 59 ശതമാനത്തിന്റെ കുറവാണുണ്ടായത്. 4.2 ദശലക്ഷം ഡോളറില്‍ നിന്ന് 1.7 ദശലക്ഷം ഡോളറായാണ് ഖത്തറിലേക്കുള്ള കയറ്റുമതി മൂല്യം കുറഞ്ഞത്.

റിപോര്‍ട്ടില്‍ കുറവിന്റെ കാരണം പറഞ്ഞിട്ടില്ലെങ്കിലും പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് മുസ്ലിം ലോകത്ത് നിന്നുയര്‍ന്ന ബഹിഷ്‌കരണാഹ്വാനമാണ് ഫ്രാന്‍സിന് തിരിച്ചടി സൃഷ്ടിച്ചതെന്ന് യുകെയിലെ ഗവേഷകനും രാഷ്ട്രീയ വിശകലന വിദഗ്ധനുമായ ഡോ. നാസര്‍ അല്‍ തമീമി ചൂണ്ടിക്കാട്ടി. പ്രവാചക നിന്ദ നടത്തിയ അധ്യാപകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഫ്രാന്‍സിലെ പള്ളികളും മുസ്ലിം കേന്ദ്രങ്ങളും റെയ്ഡ് നടത്തുകയും അടിച്ചമര്‍ത്തല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഫ്രഞ്ച് മാഗസിനായ ചാര്‍ലി ഹെബ്ദോ പ്രവാചക നിന്ദാ കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരിച്ചത് പ്രശ്‌നം കൂടുതല്‍ വഷളാക്കി.
Dip in French exports to Qatar linked to mass boycott movement

Most Popular