Tuesday, May 18, 2021
Home Newsfeed ഡിസ്‌കവര്‍ ഖത്തര്‍ ക്വാറന്റീന്‍ ബുക്കിങിന് അറബിക് വെബ്‌സൈറ്റ് ആരംഭിച്ചു

ഡിസ്‌കവര്‍ ഖത്തര്‍ ക്വാറന്റീന്‍ ബുക്കിങിന് അറബിക് വെബ്‌സൈറ്റ് ആരംഭിച്ചു

ദോഹ: ഖത്തറിലേക്ക് വരുന്നവര്‍ക്കുള്ള ക്വാറന്റീന്‍ ബുക്കിങിനായി ഡിസ്‌കവര്‍ ഖത്തര്‍ അറബിക് വെബ്‌സൈറ്റ് ആരംഭിച്ചു. ഉപഭോക്താക്കളുടെ അഭിപ്രായം കണക്കിലെടുത്താണ് തീരുമാനം. നിലവില്‍ ഇംഗ്ലീഷില്‍ മാത്രമാണ് സേവനം ലഭ്യമായിട്ടുള്ളത്. ഈ ലിങ്കില്‍ പോയാല്‍ അറബിക് സേവനം ലഭിക്കും. കോള്‍ സെന്ററുകളില്‍ അറബി സംസാരിക്കുന്നവരുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ക്വാറന്റീന്‍ റിസര്‍വേഷനായി പ്രത്യേക കൗണ്ടര്‍ തുറന്നു. നാട്ടിലേക്ക് മടങ്ങുമ്പോള്‍ തന്നെ ഇവിടെ നിന്ന് ക്വാറന്റീന്‍ ബുക്ക് ചെയ്യാനും ആവശ്യമായ വിശദാംശങ്ങള്‍ ലഭ്യമാക്കാനും സാധിക്കും.

Most Popular