Monday, July 26, 2021
Home Newsfeed ഖത്തറിന്റെ പുതിയ യാത്രാനയം; ഡിസ്‌കവര്‍ ഖത്തര്‍ ഫാമിലി, ഫ്രണ്ട്‌സ് പാക്കേജ് ആരംഭിച്ചു

ഖത്തറിന്റെ പുതിയ യാത്രാനയം; ഡിസ്‌കവര്‍ ഖത്തര്‍ ഫാമിലി, ഫ്രണ്ട്‌സ് പാക്കേജ് ആരംഭിച്ചു

ദോഹ: പൂര്‍ണമായും വാക്‌സിനെടുത്തവര്‍ക്ക് ഖത്തര്‍ ടൂറിസം മേഖല തുറന്നു നല്‍കിയതോടെ ഡിസ്‌കവര്‍ ഖത്തറും ഖത്തര്‍ എയര്‍വേസ് ഹോളിഡേസും ചേര്‍ന്ന് പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ചു. ഖത്തറിലെ സുഹൃത്തുക്കളെയും കുടുംബങ്ങളെയും സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കു വേണ്ടിയുള്ളതാണ് പാക്കേജ്.

ടൂറിസ്റ്റ് വിസയില്‍ വരുന്ന മുഴുവന്‍ പേര്‍ക്കും കണ്‍ഫേം ചെയത ഹോട്ടല്‍ റിസര്‍വേഷന്‍ വേണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസ്‌കവര്‍ ഖത്തറും ഖത്തര്‍ എയര്‍വേസ് ഹോളിഡേസും പ്രമുഖ ഹോട്ടലുകളുമായി സഹകരിച്ചുള്ള പാക്കേജുകള്‍ക്ക് രൂപം നല്‍കി. വ്യത്യസ്ത റേഞ്ചുകളിലുള്ള ഹോട്ടലുകള്‍ പാക്കേജില്‍ ലഭ്യമാണ്.

ഒരാള്‍ക്ക് 1,721 റിയാല്‍ മുതലാണ് ഫാമിലി ആന്റ് ഫ്രന്റ്‌സ് പാക്കേജ് ലഭ്യമാവുക. അഞ്ച്, ഏഴ്, പത്ത് ദിവസത്തെ താമസ സൗകര്യമാണ് പാക്കേജുകളില്‍ ഉള്ളത്. ആഡംബര ഹോട്ടലുകളായ ഹില്‍ട്ടണ്‍ ദോഹ, ഹില്‍ട്ടണ്‍ സല്‍വ ബീച്ച് റിസോര്‍ട്ട്, റിറ്റ്‌സ് കാള്‍ട്ടണ്‍ ദോഹ, മോണ്ട്രിയാന്‍ ദോഹ, വെസ്റ്റിന്‍ ദോഹ ഹോട്ടല്‍ ആന്റ് സ്പാ, അല്‍ മെസില റിസോര്‍ട്ട് തുടങ്ങിയവയിലാണ് താമസ സൗകര്യം ലഭിക്കുക.

എല്ലാ പാക്കേജിലും സൗജന്യ ബ്രേക്ക് ഫാസ്റ്റ്, ഹോട്ടലിലെ ഭക്ഷണ പാനീയങ്ങളില്‍ 20 ശതമാനം ഡിസ്‌കൗണ്ട്, എയര്‍പോര്‍ട്ട് ട്രാന്‍സ്ഫര്‍ എന്നിവ ലഭ്യമാണ്. ഖത്തറിലെ പ്രധാന സ്ഥലങ്ങള്‍, മരുഭൂമി, ഇന്‍ലാന്റ് സീ എന്നിവിടങ്ങളിലേക്ക് നാല് മണിക്കൂര്‍ നീളുന്ന ഡിസ്‌കവര്‍ ദോഹ സിറ്റി ടൂറും ഇതില്‍പ്പെടും. കുടുംബത്തോടൊപ്പം വരുന്ന 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കുടുംബത്തോടൊപ്പം സൗജന്യമായി താമസിക്കാം.

Most Popular