Saturday, July 24, 2021
Home Newsfeed ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റീന്‍ ബുക്കിങ് സംവിധാനത്തില്‍ മാറ്റം; നേരത്തേ ബുക്ക് ചെയ്തവര്‍ റീബുക്കിങ്...

ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റീന്‍ ബുക്കിങ് സംവിധാനത്തില്‍ മാറ്റം; നേരത്തേ ബുക്ക് ചെയ്തവര്‍ റീബുക്കിങ് നടത്തണം

ദോഹ: ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കുള്ള ക്വാറന്റീന്‍ പ്രോട്ടോക്കോളില്‍ വരുത്തിയ മാറ്റവുമായി ബന്ധപ്പെട്ട് ഡിസ്‌കവര്‍ ഖത്തര്‍ ഹോട്ടല്‍ ബുക്കിങിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിശ്ചിത ഹോട്ടലുകള്‍ നീക്കിവച്ചിട്ടുണ്ട്. ബുക്കിങിന് പ്രത്യേകം ലിങ്കുകളും ഏര്‍പ്പെടുത്തി. ലിങ്ക് ഡിസ്കവർ ഖത്തർ വെബ്‌സൈറ്റിൽ ലഭ്യമാണ്.

നിലവിലുള്ള ബുക്കിങില്‍ ഏപ്രില്‍ 28ന് രാത്രി 11.59നോ അതിന് മുമ്പോ വരുന്നവര്‍
-നിലവില്‍ മറ്റ് ഹോട്ടലുകളില്‍ ബുക്ക് ചെയ്യുകയും ഏപ്രില്‍ 28ന് രാത്രി 11.59ന് മുമ്പ് ഖത്തറിലെത്തുകയും ചെയ്യുകയാണെങ്കില്‍ നിലവിലെ ഡിസ്‌കവര്‍ ഖത്തര്‍ വൗച്ചര്‍ ഉപയോഗിച്ച് തന്നെ യാത്ര ചെയ്യാവുന്നതാണ്. നിങ്ങളുടെ ബുക്കിങിലോ ക്വാറന്‍ീന്‍ നിബന്ധനകളിലോ മാറ്റം ഉണ്ടെങ്കില്‍ ഖത്തറിലെത്തുന്ന സമയത്ത് വിവരം നല്‍കുന്നതാണ്.
-നിങ്ങളുടെ ഒറിജിനല്‍ ഹോട്ടല്‍ ബുക്കിങിലെയും ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിര്‍ബന്ധമായ ഹോട്ടലിന്റെയും നിരക്ക് തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ അധികം വരുന്ന ചാര്‍ജ് ഈടാക്കില്ല. ഇന്ത്യക്കാര്‍ക്ക് ലഭ്യമായ ഹോട്ടലിന്റേതിനേക്കാള്‍ കൂടുതലാണ് നിങ്ങള്‍ നിലവില്‍ ബുക്ക് ചെയ്തിട്ടുള്ള ചാര്‍ജെങ്കില്‍ റീഫണ്ട് ആവശ്യപ്പെടാവുന്നതാണ്

നിലവിലുള്ള ബുക്കിങില്‍ ഏപ്രില്‍ 29ന് രാത്രി 12 മണിക്കോ അതിന് ശേഷമോ വരുന്നവര്‍
-നിലവില്‍ മറ്റ് ഹോട്ടലുകളില്‍ ബുക്ക് ചെയ്യുകയും ഏപ്രില്‍ 29ന് രാത്രി 12 മണിക്കോ അതിന് ശേഷമോ ഖത്തറിലെത്തുകയും ചെയ്യുകയാണെങ്കില്‍ യാത്ര പുറപ്പെടും മുമ്പ് നിങ്ങളുടെ ഒറിജിനല്‍ ബുക്കിങ് റദ്ദായ വിവരം ഇമെയില്‍ വഴി അറിയിക്കും. പ്രസ്തുത ഇമെയിലില്‍ പറയുന്നത് പ്രകാരം പുതിയ ഹോട്ടലില്‍ റീബുക്കിങ് നടത്തണം.
-പുതിയ ബുക്കിങിന്റെ പൂര്‍ണമായ തുക നല്‍കണം. നേരത്തേ ബുക്ക് ചെയ്ത തുക 15 ദിവസത്തിനകം റീഫണ്ട് ചെയ്യും.

ഏപ്രില്‍ 27ന് വൈകീട്ട് 7 മണിക്ക് ശേഷമുള്ള ബുക്കിങ്
-ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യക്കാര്‍ എല്ലാ പുതിയ ബുക്കിങുകളും ആ രാജ്യങ്ങള്‍ക്ക് വേണ്ടി നീക്കിവച്ചിട്ടുള്ള ഹോട്ടലുകളില്‍ മാത്രമേ നടത്താവൂ.
-നിശ്ചിത ഹോട്ടലുകളില്‍ ബുക്ക് ചെയ്ത വൗച്ചര്‍ ഉണ്ടെങ്കിലേ വിമാനത്തില്‍ കയറാന്‍ അനുവദിക്കൂ.
-നിശ്ചിത ഹോട്ടലുകളിൽ അല്ലാതെ ബുക്ക് ചെയ്യുന്നവരുടെ ബുക്കിങ് റദ്ദാക്കപ്പെടുന്നതും പണം നഷ്ടപ്പെടുന്നതുമാണ്.
ALSO WATCH

Most Popular