Saturday, July 24, 2021
Home Gulf Qatar ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന്‍ നിബന്ധന ഒക്ടോബര്‍ 31 വരെ നീട്ടി

ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന്‍ നിബന്ധന ഒക്ടോബര്‍ 31 വരെ നീട്ടി

ദോഹ: ഖത്തറിലേക്കു തിരിച്ചെത്തുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ വേണമെന്ന നിബന്ധന ഒക്ടോബര്‍ 31 വരെ നീട്ടി. ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ 31വരെ ക്വാറന്റീന്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്യാമെന്നും ഡിസ്‌കവര്‍ ഖത്തര്‍ അറിയിച്ചു.

സപ്തംബര്‍ 15ന് ശേഷമുള്ള ക്വാറന്റീന്‍ ഹോട്ടല്‍ ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഡിസ്‌കവര്‍ ഖത്തര്‍ ഇന്നലെ അറിയിച്ചിരുന്നു. 15ന് ശേഷമുള്ള കാര്യം ആരോഗ്യ മന്ത്രാലയത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും തീരുമാനം വന്ന ശേഷം അറിയിക്കുമെന്നും ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റിലുണ്ടായിരുന്നു. അതേ തുടര്‍ന്ന് ഖത്തര്‍ ഹോട്ടല്‍ ക്വാറന്റീന്‍ നിബന്ധയില്‍ മാറ്റം വരുത്താന്‍ പോകുന്നുവെന്ന ഊഹാപോഹവും പ്രചരിച്ചിരുന്നു. എന്നാല്‍, ഒക്ടോബര്‍ 31 വരെ നിലവില സ്ഥിതി തുടരുമെന്നാണ് ഇപ്പോള്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഖത്തറിലേക്ക് പ്രവേശിക്കാനുള്ള അനുമതി ലഭിച്ച ശേഷം മാത്രമേ ഹോട്ടല്‍ ക്വാറന്റീന്‍ ബുക്ക് ചെയ്യാവൂ എന്ന് ഡിസ്‌കവര്‍ ഖത്തര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഖത്തറിലേക്ക് വന്നാല്‍ നിലവില്‍ ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്.

Most Popular