ദോഹയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ വിളക്കു കാലില്‍ ഇടിച്ചു; വിമാനത്തില്‍ 64 യാത്രക്കാര്‍

air india express flight crash andhra

ഹൈദരാബാദ്: ദോഹയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനം ലാന്‍ഡിങിനിടെ വൈദ്യുത വിളക്കുകാലില്‍ ഇടിച്ചു. ആന്ധ്രപ്രദേശിലെ വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. നിയന്ത്രണം നഷ്ടമായ വിമാനം റണ്‍വേയിലെ വിളക്കുകാലില്‍ ഇടിക്കുകയായിരുന്നു. 64 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ മുഴുവന്‍ സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

ദോഹയില്‍ നിന്നുള്ള വിമാനം വൈകീട്ട് 5.50ഓടെയാണ് ലാന്‍ഡ് ചെയ്തത്. വിമാനത്തിന്റെ വലത് ചിറക് ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.