ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കുളിമുറിയില്‍ പ്രായം തികയാതെ പ്രസവിച്ച കുഞ്ഞിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്രക്കാരായ സ്ത്രീകളില്‍ ചിലരെ ദേഹ പരിശോധന നടത്തിയതായി റിപോര്‍ട്ട്. ദോഹയില്‍ നിന്ന് സിഡ്നിയിലേക്കുള്ള യാത്രക്കാരില്‍ ചിലരെ പരിശോധന നടത്തിയതില്‍ ആസ്ത്രേലിയ കടുത്ത ആശങ്ക പ്രകടിപ്പിച്ചതായും ബിബിസി ന്യൂസിന്റെ ഓണ്‍ലൈന്‍ റിപോര്‍ട്ടില്‍ പറയുന്നു.
കുഞ്ഞ് മരിച്ച നിലയിലാണോ ജീവനുണ്ടായിരുന്നോ എന്നതിനെക്കുറിച്ച് വ്യത്യസ്ത റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പരിശോധനയ്ക്ക് വിധേയരാക്കിയവരില്‍ 13 ആസ്ത്രേലിയക്കാര്‍ ഉണ്ടായിരുന്നതായാണ് റിപോര്‍ട്ട്. വിമാനത്താവളത്തിലെ റണ്‍വേയില്‍ ആംബുലന്‍സില്‍ വച്ചാണ് സ്ത്രീകളെ പരിശോധിച്ചതെന്ന് ചാനല്‍ സെവന് റിപോര്‍ട്ട് ചെയ്തു. കുളിമുറിയില്‍ കണ്ടെത്തിയത് ആരുടെ കു്ഞ്ഞാണെന്ന് മനസ്സിലാക്കാനായിരുന്നു പരിശോധനയെന്നാണ് ആരോപണം.
ഒക്ടോബര്‍ 2ന് ആയിരുന്നു സംഭവം. എന്നാല്‍, ഹമദ് വിമാനത്താവളം അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.