Monday, May 10, 2021
Home Newsfeed ദോഹ സംസ്‌കാരങ്ങളുടെ തലസ്ഥാനം; പരിപാടികള്‍ക്ക് മാര്‍ച്ച് 8ന് തുടക്കം

ദോഹ സംസ്‌കാരങ്ങളുടെ തലസ്ഥാനം; പരിപാടികള്‍ക്ക് മാര്‍ച്ച് 8ന് തുടക്കം

ദോഹ: ദോഹ ഇസ്ലാമിക ലോകത്തെ സംസ്‌കാരങ്ങളുടെ തലസ്ഥാനം എന്ന തലക്കെട്ടില്‍ ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ക്ക് മാര്‍ച്ച് 8ന് തുടക്കമാവും. ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ഇസ്ലാമിക് വേള്‍ഡ് എജുക്കേഷനല്‍ സയന്റിഫിക് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍(ഐസെസ്‌കോ), ഖത്തര്‍ നാഷനല്‍ കമ്മീഷന്‍ ഫോര്‍ എജുക്കേഷന്‍ കള്‍ച്ചര്‍ ആന്റ് സയന്‍സ്, ഇസ്ലാമിക കാര്യ മന്ത്രാലയം, ഖത്തര്‍ ഫൗണ്ടേഷന്‍, ഖത്തര്‍ മ്യൂസിയംസ്, കത്താറ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.

ഖത്തറിന്റെ പുരാതന സംസ്‌കാരവും പാരമ്പര്യവും ഇസ്ലാമിക സംസ്‌കാരം തുളുമ്പുന്ന രാജ്യത്തെ വിവിധ നിര്‍മിതികളും പരിഗണിച്ചാണ് ഐസെസ്‌കോ ഖത്തറിനെ 2021ലെ ഇസ്ലാമിക ലോകത്തെ സംസ്‌കാരങ്ങളുടെ തലസ്ഥാനമായി തിരഞ്ഞെടുത്തത്. ഖത്തറിന്റെ ഇസ്ലാമിക ലോകവുമായുള്ള ബന്ധം രാജ്യത്തെ സാംസ്‌കാരിക വൈവിധ്യം, സ്മാരകങ്ങള്‍, മാനുഷിക മൂല്യങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതായിരിക്കും ഒരു വര്‍ഷത്തെ പരിപാടികള്‍. ഇസ്ലാമിക മൂല്യങ്ങള്‍, ശാസ്ത്രത്തിനും മനുഷ്യന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനും ഇസ്ലാം നല്‍കിയ സംഭാവനകള്‍, ഇസ്ലാമിക സാംസ്‌കാരിക പൈതൃകം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാരിക്കും വിവിധ പരിപാടികള്‍ ഒരുക്കകയെന്ന് സംഘാടകര്‍ അറിയിച്ചു. ഇത്തരത്തിലുള്ള 70ലേറെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് തയ്യാറാക്കിയിട്ടുള്ളത്.

Most Popular