Wednesday, September 22, 2021
Home Newsfeed 101 മണിക്കൂര്‍ നേരത്തേക്ക് ദോഹ കോര്‍ണിഷ് അടച്ചു; നാല് കാല്‍നട തുരങ്കങ്ങള്‍ ഒരുങ്ങുന്നു

101 മണിക്കൂര്‍ നേരത്തേക്ക് ദോഹ കോര്‍ണിഷ് അടച്ചു; നാല് കാല്‍നട തുരങ്കങ്ങള്‍ ഒരുങ്ങുന്നു

ദോഹ: ദോഹ കോര്‍ണിഷ് സ്ട്രീറ്റില്‍ ഇരുവശത്തേക്കുമുള്ള ഗതാഗതം 101 മണിക്കൂര്‍ നേരത്തേക്ക് അടച്ചു. കോര്‍ണിഷ് വികസനത്തിന്റെ ഭാഗമായുള്ള പണികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഗതാഗത നിയന്ത്രണം. വെള്ളിയാഴ്ച്ച ആരംഭിച്ച നിയന്ത്രണം ചൊവ്വാഴ്ച്ച രാവിലെ 5 മണി വരെ നീളും.

കോര്‍ണിഷിനെ സമീപപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന കാല്‍നടക്കാര്‍ക്കായുള്ള നാല് തുരങ്കങ്ങള്‍, മൂന്ന് പ്ലാസകള്‍ എന്നിവ പുതിയ നിര്‍മാണ പ്രവര്‍ത്തികളില്‍ ഉള്‍പ്പെടുന്നു. അല്‍ ദഫ്‌ന പ്ലാസ, കോര്‍ണിഷ് പ്ലാസ, അല്‍ ബിദ്ദ പ്ലാസ എന്നിവയാണ് പുതുതായി ഒരുങ്ങുന്നത്.

കോര്‍ണിഷ് സ്ട്രീറ്റിന് പുറമേ ചുറ്റുവട്ടത്തുള്ള അല്‍ ബിദ്ദ പാര്‍ക്ക്, അല്‍ ദിവാന്‍ സ്ട്രീറ്റ്, അല്‍ റുമൈല സ്ട്രീറ്റ്, ഗ്രാന്‍ഡ് ഹമദ് സ്ട്രീറ്റ്, മുഹമ്മദ് ബിന്‍ ഥാനി സ്ട്രീറ്റ് എന്നിവിടങ്ങളിലും നിയന്ത്രണമുണ്ട്. അടച്ചിട്ട റോഡുകളില്‍ കാല്‍നടക്കാരെ അനുവദിക്കും.

ഈ ദിവസങ്ങളില്‍ മെട്രോ സര്‍വീസും സമീപ പ്രദേശങ്ങളിലേക്ക് അനുബന്ധ ബസ് സര്‍വീസും ലഭ്യമാവും. രാവിലെ 1 മുതല്‍ രാത്രി 11 വരെ ബസ് സര്‍വീസ് ഉണ്ടാവും. കോര്‍ണിഷ് സ്ട്രീറ്റ് ഉപയോഗിക്കുന്നവര്‍ ബദല്‍ മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് അശ്ഗാല്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് അശ്ഗാലിന്റെ കോള്‍ സെന്റര്‍ നമ്പറായ 188ല്‍ ബന്ധപ്പെടാവുന്നതാണ്.
Doha Corniche closure underway for development project

Most Popular