Monday, May 10, 2021
Home Newsfeed ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന്‍ മെയിലേക്ക് മാറ്റി

ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന്‍ മെയിലേക്ക് മാറ്റി

ദോഹ: ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന്‍ 18ാം എഡിഷന്‍ പുതിയ തിയ്യതിയിലേക്കു മാറ്റിയതായി ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സില്‍. മെയ് 24 മുതല്‍ 29 വരെയാണ് എക്‌സിബിഷന്‍ നടക്കുക. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഖത്തര്‍ മന്ത്രിസഭ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനം. മൂന്നുമാസത്തേക്കാണ് പരിപാടി മാറ്റിയതെന്ന് ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അക്ബര്‍ അല്‍ ബാക്കിര്‍ പറഞ്ഞു.

ആഡംബര വാച്ചുകളുടെയും ആഭരണങ്ങളുടെയും ലോകോത്തര ബ്രാന്‍ഡുകളും ഖത്തറിലെയും വിദേശ രാജ്യങ്ങളിലെയും ജ്വല്ലറി കമ്മീഷണര്‍മാരും പങ്കെടുക്കുന്ന പരിപാടിയിണ് ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന്‍. 2020ല്‍ നടന്ന എക്‌സിബിഷനില്‍ 14 രാജ്യങ്ങളില്‍ നിന്നുള്ള 130 എക്‌സിബിറ്റര്‍മാര്‍ പങ്കെടുത്തിരുന്നു. 175 രാജ്യങ്ങളില്‍ നിന്നായി 32,000ഓളം സന്ദര്‍ശകരും പങ്കാളികളായി.

Most Popular