Thursday, September 23, 2021
Home Gulf Qatar ദോഹ-കോഴിക്കോട് വിമാനം ഇന്ന് വൈകീട്ട് പുറപ്പെടും

ദോഹ-കോഴിക്കോട് വിമാനം ഇന്ന് വൈകീട്ട് പുറപ്പെടും

മലപ്പുറം: മഹാമാരിയുടെ ദുരിതത്തില്‍ ഖത്തറില്‍ അകപ്പെട്ട പ്രവാസികളെയും വഹിച്ചുള്ളപ്രത്യേക വിമാനം ഇന്ന് വൈകീട്ട് 3.35ന് ദോഹയില്‍ നിന്ന് പുറപ്പെടും. പ്രത്യക ദൗത്യത്തിന്റെ രണ്ടാംഘട്ടത്തില്‍ ഖത്തറില്‍ നിന്ന് ഷെഡ്യൂള്‍ ചെയ്ത ആദ്യവിമാനമാണ് ഇന്നത്തേത്. ഐ.എക്സ് 374 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 10.20 ന് കോഴിക്കോട് എത്തും. കോവിഡ് ജാഗ്രതാ നടപടികള്‍ പൂര്‍ണ്ണമായും പാലിച്ചാവും യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കുക.

ഖത്തറില്‍ കൊറോണ പരിശോധന ഉണ്ടാവില്ല. 180ഓളം യാത്രക്കാരാണ് ഇന്നത്തെ വിമാനത്തില്‍ ഉണ്ടാവുക. കോഴിക്കോട് എത്തിയാല്‍ യാത്രക്കാരെ എയ്റോ ബ്രിഡ്ജില്‍ വച്ചുതന്നെ തെര്‍മല്‍ സ്‌കാനിങ്ങിനു വിധേയരാക്കി വിശദമായ ആരോഗ്യ പരിശോധന നടത്തിയ ശേഷം വിവരശേഖരണം പൂര്‍ത്തിയാക്കും. ഇതിനുശേഷം എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ നടത്തിയാണ് യാത്രക്കാരെ പുറത്തിറക്കുക. രോഗ ലക്ഷണങ്ങളുള്ളവരെ നേരിട്ട് ആശുപത്രികളിലേക്ക് മാറ്റും.

ആരോഗ്യ വകുപ്പിന്റെ കര്‍ശനമായ നിരീക്ഷണത്തില്‍ ഗര്‍ഭിണികള്‍, 10 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍, 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങി പ്രത്യേക പരിഗണനയിലുള്ളവരെ നേരിട്ട് വീടുകളിലേക്ക് അയക്കും. മറ്റുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളിലേക്കാണ് അയക്കുകയെന്നും അധികൃതര്‍ അറിയിച്ചു.

എയര്‍ഇന്ത്യ പുറത്തുവിട്ട പുതിയ ഷെഡ്യൂള്‍ പ്രകാരം മെയ് 19ന് ദോഹയില്‍ നിന്നു കണ്ണൂരിലേക്കും വിമാനം പറക്കും. കഴിഞ്ഞ ദിവസങ്ങളില്‍ കാസര്‍കോഡ് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളിലെ യാത്രക്കാര്‍ തിരുവനന്തപുരത്തും കൊച്ചിയിലും ഇറങ്ങി ദീര്‍ഘദൂരം യാത്ര ചെയ്താണ് നാടണഞ്ഞത്. ഇവര്‍ക്ക് പ്രാഥമിക സൗകര്യം ഏര്‍പ്പെടുത്താത്തും വിവാദമായിരുന്നു.

doha kozhikkode expats repatriation flight depart today evening


 

Most Popular