News Flash
X
ദേശീയ ദിനാഘോഷം: ദോഹ മെട്രോ സമയം ദീര്‍ഘിപ്പിക്കും

ദേശീയ ദിനാഘോഷം: ദോഹ മെട്രോ സമയം ദീര്‍ഘിപ്പിക്കും

personGulf Malayaly access_timeMonday December 16, 2019
HIGHLIGHTS
ഖത്തര്‍ ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് സഹായകമായി ദോഹ മെട്രോ സമയം ദീര്‍ഘിപ്പിക്കും.

ദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് സഹായകമായി ദോഹ മെട്രോ സമയം ദീര്‍ഘിപ്പിക്കും. ഡിസംബര്‍ 17 മുതല്‍ 21വരെ മെട്രോ സേവനം രാവിലെ 6 മുതല്‍ അര്‍ധരാത്രി 1 മണി വരെ ലഭ്യമാവും. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മുതല്‍ അര്‍ധരാത്രി 1 വരെയാവും സേവനം.

ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്റെ പ്രധാന വേദിയായ ദര്‍ബ് അല്‍ സായിയിലേക്ക് ദോഹ മെട്രോ താല്‍ക്കാലിക മെട്രോലിങ്ക് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 14 മുതല്‍ 20 വരെ ജൊആന്‍ സ്റ്റേഷനില്‍ നിന്ന് സേവനം ലഭ്യമാവും. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെയും വൈകീട്ട് 3.30 മുതല്‍ രാത്രി 10 വരെയുമാണ് സേവനം ലഭ്യമാവുക.

SHARE :
folder_openTags
content_copyCategory