banner Ad
X
വാരാന്ത്യങ്ങളില്‍ ദോഹ മെട്രോയുടെ സമയം ദീര്‍ഘിപ്പിച്ചു

വാരാന്ത്യങ്ങളില്‍ ദോഹ മെട്രോയുടെ സമയം ദീര്‍ഘിപ്പിച്ചു

personGulf Malayaly access_timeTuesday January 14, 2020
HIGHLIGHTS
വ്യാഴം, വെള്ളി ദിവസങ്ങളില്‍ ദോഹ മെട്രോ ഒരു മണിക്കൂര്‍ അധികം സര്‍വീസ് നടത്തും.

ദോഹ: വ്യാഴം, വെള്ളി ദിവസങ്ങളില്‍ ദോഹ മെട്രോ ഒരു മണിക്കൂര്‍ അധികം സര്‍വീസ് നടത്തും. ജനുവരി 16 മുതലാണ് പുതിയ സമയക്രമം നിലവില്‍ വരിക.

ഈ വാരാതന്ത്യം മുതല്‍ വ്യാഴാഴ്ച്ച രാവിലെ 6 മുതല്‍ രാത്രി 11.59 വരെയും വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 11.59വരെയുമാണ് മെട്രോ സര്‍വീസ് നടത്തുക. ശനി മുതല്‍ ബുധന്‍വരെയുള്ള ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ രാത്രി 11 വരെയാണ് സര്‍വീസ്.

കുടുംബങ്ങള്‍ മാളുകളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തുന്നതിന് ദോഹ മെട്രോയെ കൂടുതലായി ആശ്രയിച്ചു തുടങ്ങിയ സാഹചര്യത്തില്‍ രാത്രിയിലെ സമയം ദീര്‍ഘിപ്പിക്കണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വാരാന്ത്യങ്ങളില്‍ ഒരു മണിക്കൂര്‍ സര്‍വീസ് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചത്.

വെള്ളിയാഴ്ച്ചകളില്‍ സര്‍വീസ് തുടങ്ങുന്ന സമയം നേരത്തേ ആക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഫിഫ ക്ലബ്ബ് വേള്‍ഡ കപ്പ് ഉള്‍പ്പെടെയുള്ള പ്രത്യേക അവസരങ്ങളില്‍ ദോഹ മെട്രോ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചിരുന്നു. വൈകി കഴിയുന്ന മല്‍സരങ്ങള്‍ക്കു ശേഷം യാത്രക്കാര്‍ക്ക് സഹായകമാവുന്ന വിധത്തിലാണ് സമയം ദീര്‍ഘിപ്പിച്ചത്.

ജോലി സ്ഥലത്തും മറ്റും പോയി വൈകി തിരിച്ചുവരുന്നവര്‍ക്ക് ദോഹ മേട്രോയുടെ സമയം ദീര്‍ഘിപ്പിക്കുന്നത് പ്രയോജനപ്രദമാവും.

SHARE :
folder_openTags
content_copyCategory