Sunday, July 25, 2021
Home Newsfeed നവീകരണ പ്രവര്‍ത്തനം: ദോഹ മെട്രോ സര്‍വീസ് മുടങ്ങും

നവീകരണ പ്രവര്‍ത്തനം: ദോഹ മെട്രോ സര്‍വീസ് മുടങ്ങും

ദോഹ: ജൂലൈ 9 മുതല്‍ ആഗസ്ത് 13 വരെയുള്ള വെള്ളിയാഴ്ച്ചകളിലും ജൂലൈ 21 മുതല്‍ 24 വരെ ബലിപെരുന്നാള്‍ അവധി ദിനങ്ങളിലും ദോഹ മെട്രോ സര്‍വീസ് ഉണ്ടാവില്ല. ദോഹ മെട്രോ ട്രെയിന്‍ ശൃംഖല നവീകരിക്കുകയും പുതിയ ട്രെയിനുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ ദിവസങ്ങളില്‍ സര്‍വീസ് റദ്ദാക്കുന്നതെന്ന് ദോഹ മെട്രോ ട്വിറ്ററില്‍ അറിയിച്ചു.

കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുകയും നിലവിലുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. ഇതിലൂടെ കൂടുതല്‍ പേര്‍ക്ക് സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കും. ഏറ്റവും കുറവ് പേര്‍ മെട്രോ സേവനം ഉപയോഗപ്പെടുത്തുന്ന ദിവസങ്ങളാണ് നവീകരണ പ്രവര്‍ത്തനത്തിന് വേണ്ടി തിരഞ്ഞെടുത്തിട്ടുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Most Popular