ദോഹ: ഖത്തര്‍ മെട്രോ പേപ്പര്‍ ടിക്കറ്റുകളുടെ ഉപയോഗം അവസാനിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. സുസ്ഥിരതയും പരിസ്ഥിതി സംരക്ഷണവും പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
പേപ്പര്‍ ടിക്കറ്റുകള്‍ക്ക് പകരം റീയൂസബിള്‍ ട്രാവല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യാമെന്ന് ദോഹ മെട്രോ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അറിയിച്ചു. കോവിഡ് നിയന്ത്രണം നീക്കം ചെയ്യുന്നതിന്റെ ഭാഗമായി സപ്തംബര്‍ 1ന് പ്രവര്‍ത്തനം പുരനരാരംഭിച്ചതു മുതല്‍ ദോഹ മെട്രോയില്‍ പേപ്പര്‍ ടിക്കറ്റുകള്‍ ലഭ്യമായിരുന്നില്ല.
ഒരു യാത്രയ്ക്ക് മാത്രം ഉപയോഗിക്കാവുന്ന ടിക്കറ്റുകള്‍ ഇനിയൊരു അറിയിപ്പ് വരെ ഉണ്ടാവില്ലെന്നും യാത്ര ചെയ്യും മുമ്പ് അംഗീകൃത റീട്ടെയിലര്‍മാരില്‍ നിന്നോ സ്റ്റേഷനുകളിലെ ടിക്കറ്റ് വെന്‍ഡിങ് മെഷീനുകളില്‍ നിന്നോ സ്റ്റാന്‍ഡേര്‍ഡ് ട്രാവല്‍ കാര്‍ഡുകള്‍ കരസ്ഥമാക്കണമെന്നും റീഓപ്പണിങ് വേളയില്‍ ദോഹ മെട്രോ അറിയിച്ചിരുന്നു.
Doha Metro suspends paper tickets