X
ദോഹ മെട്രോ രണ്ട് ദിവസത്തേക്ക് സര്‍വീസ് നിര്‍ത്തിവച്ചു

ദോഹ മെട്രോ രണ്ട് ദിവസത്തേക്ക് സര്‍വീസ് നിര്‍ത്തിവച്ചു

personGulf Malayaly access_timeThursday March 12, 2020
HIGHLIGHTS
മുന്‍കരുതലിന്റെ ഭാഗമായി ദോഹ മെട്രോ സര്‍വീസ് രണ്ടുദിവസത്തേക്കു നിര്‍ത്തിവയ്ക്കുന്നതായി അധികൃതര്‍ അറിയിച്ചു.

ദോഹ: മുന്‍കരുതലിന്റെ ഭാഗമായി ദോഹ മെട്രോ സര്‍വീസ് രണ്ടുദിവസത്തേക്കു നിര്‍ത്തിവയ്ക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഇന്ന് രാത്രി 10 മണി മുതലാണ് രണ്ട് ദിവസത്തേക്കു സര്‍വീസ് നിര്‍ത്തുന്നതെന്ന് ദോഹ മെട്രോ സോഷ്യല്‍ മീഡിയ വഴി അറിയിച്ചു.

രാജ്യത്ത് നടപ്പിലാക്കുന്ന മുന്‍ കരുതലിന്റെ ഭാഗമായി മാര്‍ച്ച് 12ന് രാത്രി 10 മുതല്‍ ദോഹ മെട്രോ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതായും മാര്‍ച്ച് 15ന് രാവിലെ ആറ് മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

കഴിഞ്ഞ ദിവസം 238 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗം പകരുന്നത് തടയുന്നതിന്റെ ഭാഗമായി പല സ്വകാര്യ, സര്‍ക്കാര്‍ സംരഭങ്ങളും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.

SHARE :
folder_openTags
content_copyCategory