Sunday, September 19, 2021
Home Newsfeed കോര്‍ണിഷില്‍ 5 ദിവസം റോഡ് അടക്കും; ദോഹ മെട്രോ സര്‍വീസ് വെള്ളിയാഴ്ച്ചയും

കോര്‍ണിഷില്‍ 5 ദിവസം റോഡ് അടക്കും; ദോഹ മെട്രോ സര്‍വീസ് വെള്ളിയാഴ്ച്ചയും

ദോഹ: ആഗസ്ത് 6 മുതല്‍ 10 വരെ കോര്‍ണിഷില്‍ റോഡ് അടക്കുന്നതിനാല്‍ ആഗസ്ത് 6ന് വെള്ളിയാഴ്ച്ച ദോഹ മെട്രോ സര്‍വീസ് നടത്തുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

കോര്‍ണിഷ് ഏരിയയില്‍ ഉള്ള നാഷനല്‍ മ്യൂസിയം, സൂഖ് വാഖിഫ്, കോര്‍ണിഷ്, അല്‍ ബിദ്ദ, വെസ്റ്റ് ബേ, ഡിഇസിസി എന്നീ സ്‌റ്റേഷനുകള്‍ ഈ ഭാഗത്തേക്ക് വരുന്ന യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താം. മെട്രോലിങ്ക്, മെട്രോ എക്‌സ്പ്രസ് സര്‍വീസുകളും പ്രവര്‍ത്തിക്കും.

ആഗസ്ത് 6ന് ശേഷമുള്ള വെള്ളിയാഴ്ച്ചകളില്‍ മെട്രോ സേവനം ഉണ്ടാവില്ല. മെട്രോ സേവനം നവീകരിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച്ചകളിലും പെരുന്നാള്‍ അവധി ദിവസങ്ങളിലും താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ഖത്തര്‍ റെയില്‍ നേരത്തേ അറിയിച്ചിരുന്നു.
ALSO WATCH

Most Popular