ആരോഗ്യ നിയമലംഘനം; ഖത്തറില്‍ 12 ഭക്ഷണശാലകള്‍ പൂട്ടിച്ചു

doha municipality food outlets closed

ദോഹ: ദോഹ മുനിസിപ്പാലിറ്റിയിലെ മെയ് മാസം 12 ഭക്ഷണശാലകള്‍ അടച്ചുപൂട്ടി. ഖത്തറില്‍ ആരോഗ്യ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യ നിരീക്ഷണ വിഭാഗം നടപടി സ്വീകരിച്ചത്.

അനാരോഗ്യകരമായ അവസ്ഥയില്‍ ഭക്ഷണം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് മിക്ക കടകള്‍ക്കുമെതിരേ നടപടി സ്വീകരിച്ചത്. ഭക്ഷണം പാകം ചെയ്യുന്നവര്‍ ശരിയായ ആരോഗ്യ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വച്ചിരുന്നില്ലെന്നും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

മെയ് മാസം 1,494 പരിശോധനകളാണ് മുനിസിപ്പല്‍ ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയത്. 61 നിയമലംഘനങ്ങളാണ് പരിശോധനയല്‍ കണ്ടെത്തിയത്.

doha municipality closes 12 food outlets in may for violating health rules