Monday, May 10, 2021
Home Gulf Qatar സൗദിയുടെ പരിശ്രമം വിഫലം; 2030ലെ ഏഷ്യന്‍ ഗെയിംസ് ഖത്തറില്‍ തന്നെ

സൗദിയുടെ പരിശ്രമം വിഫലം; 2030ലെ ഏഷ്യന്‍ ഗെയിംസ് ഖത്തറില്‍ തന്നെ

മസ്‌കറ്റ്: 2030ലെ ഏഷ്യന്‍ ഗെയിംസ് ഖത്തറില്‍വെച്ച് നടക്കും. ലോക കപ്പിന് പിന്നാലെ മറ്റൊരു വമ്പന്‍ കായിക മേലയ്ക്കു കൂടിയാണ് ഖത്തര്‍ വേദിയാവുന്നത്. ഗെയിംസ് റിയാദില്‍ സംഘടിപ്പിക്കുന്നതിനായി സൗദി അവസാനം വരെ പരിശ്രമിച്ചിരുന്നെങ്കിലും ഫലവത്തായില്ല.

45 അംഗങ്ങളടങ്ങിയ ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയിലെ (ഒസിഎ) പ്രതിനിധികള്‍ അനുകൂലമായി വോട്ടു ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഖത്തറിനെ തെരഞ്ഞെടുത്തത്. ഓണ്‍ലൈനിലാണ് വോട്ടെടുപ്പ് നടന്നത്. ഒസിഎ ചെയര്‍മാന്‍ ശെയ്ഖ് അഹ്‌മദ് ഫഹദ് അല്‍ അഹ്‌മദ് അല്‍ സബാഹ് ആണ് ഇക്കാര്യം പഖ്യാപിച്ചത്. ഇത് രണ്ടാം തവണയാണ് ഖത്തറിന്റെ തലസ്ഥാനം ഇത്തരത്തിലൊരു കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നത്.

Most Popular