ദോഹ: കൊറോണ വ്യാപനത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുന്ന യാത്രക്കാരുമായി ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെട്ടു. യാത്രാനുമതി ഇല്ലാത്തതിനാല്‍ ടിക്കറ്റ് എടുത്ത എട്ട് പേരെ ഒഴിവാക്കിയാണ് വിമാനം പോയത്.
ഇന്ന് വൈകീട്ട് 4.30ന് ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കു പറക്കേണ്ട വിമാനം രണ്ടു മണിക്കൂറോളം വൈകിയിരുന്നു. ഖത്തര്‍ സയമം വൈകീട്ട് 6.25നാണ് വിമാനം പറന്നത്. യാത്രക്കാരെ കോവിഡ് പരിശോധനയില്ലാതെ താപ പരിശോധന മാത്രമാണ് നടത്തിയത്.
ഗര്‍ഭിണികളും രോഗികളും ഉള്‍പ്പെടെ 180ഓളം യാത്രക്കാരാണ് ഇന്നത്തെ വിമാനത്തിലുള്ളത്. കഴിഞ്ഞ ദിവസം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് റദ്ദാക്കിയ വിമാനമാണ് ഇന്ന് പറക്കുന്നത്. വിമാനം റദ്ദാക്കാനുണ്ടായ കാരണങ്ങള്‍ സംബന്ധിച്ച് ഇപ്പോഴും വിവാദം തുടരുകയാണ്.