Tuesday, May 11, 2021
Home Gulf Qatar അധികൃതരുടെ അനാസ്ഥ; ഖത്തറില്‍ നിന്ന് ഇന്നു തിരുവനന്തപുരത്തേക്ക് പറക്കേണ്ട വിമാനം റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്...

അധികൃതരുടെ അനാസ്ഥ; ഖത്തറില്‍ നിന്ന് ഇന്നു തിരുവനന്തപുരത്തേക്ക് പറക്കേണ്ട വിമാനം റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത് 181 യാത്രക്കാര്‍

ദോഹ: ഖത്തറില്‍ നിന്ന് ഇന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട വിമാനം റദ്ദാക്കി. വൈകീട്ട് 3.30ന്‌ തിരുവനന്തപുരത്തേക്ക് പറക്കേണ്ട വിമാനം ഇപ്പോഴും കരിപ്പൂരിലാണുള്ളത്. സാങ്കേതിക തടസ്സങ്ങളാണ് കാരണങ്ങളായി പറയുന്നത്. ദീര്‍ഘനാളായി അസുഖങ്ങളും മറ്റും മൂലം കുടുങ്ങിക്കിടക്കുന്നവര്‍ നാട്ടിലേക്കു പോകേണ്ട വിമാനത്തിന്റെ കാര്യത്തിലാണ് ഈ അനാസ്ഥ.

ഇന്ന് 181 യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് പറക്കേണ്ട വിമാനം ഉച്ചയ്ക്ക് 1 മണിക്ക് കരിപ്പൂരില്‍ നിന്ന് പുറപ്പെടേണ്ടതായിരുന്നു. എന്നാല്‍, ദോഹയില്‍ നിന്ന് ക്ലിയറന്‍സ് ലഭിത്തതായാണ് വൈകാന്‍ കാരണമായി പറയുന്നത്. അതേ സമയം, ഖത്തറിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. എംബസിയിലെ ഒരു ഉദ്യോഗസ്ഥന്‍ പോലു വിമാനത്താവളത്തിലേക്കു തിരിഞ്ഞു നോക്കിയില്ല.

വിസിറ്റ് വിസയിലും മറ്റും വന്ന് ടിക്കറ്റ് ലഭിച്ചതിനെ തുടര്‍ന്ന് മുറി ഒഴിഞ്ഞുവന്നവര്‍, യാത്ര ചെയ്യാന്‍ അടിയന്തര ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ട ഗര്‍ഭിണികള്‍, അടിയന്തരമായി നാട്ടില്‍ എത്തി ചികില്‍സ തുടരേണ്ട രോഗികള്‍ തുടങ്ങിയവര്‍ ഇനി എന്ത് ചെയ്യും എന്ന ആശങ്കയില്‍ എയര്‍പോര്‍ട്ടില്‍ തന്നെ തങ്ങുകയാണ്. അഞ്ച് മണിക്കൂര്‍ മുമ്പേ വിമാനത്താവളത്തില്‍ എത്തിയവരാണ് അധികൃതരുടെ അനാസ്ഥ മൂലം കഷ്ടത്തിലായത്.

രോഗികളും ഗര്‍ഭിണികളും ഉള്‍പ്പെടെ എംബസിയില്‍ യാത്രയ്ക്കായി കാത്തിരിക്കവേയാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഈ കെടുകാര്യസ്ഥത. ഈ മാസം 7ന് ദോഹയില്‍ നിന്ന് കൊച്ചിയിലേക്കു പുറപ്പെടേണ്ട വിമാനം സാങ്കേതിക തടസ്സങ്ങള്‍ പറഞ്ഞത് ഒമ്പതിലേക്കു മാറ്റിയിരുന്നു. അര്‍ഹരല്ലാത്തവര്‍ യാത്രാ പട്ടികയില്‍ കയറിപ്പറ്റുന്നതായി പരാതിക്കിടെയാണ് പുതിയ സംഭവം.

പ്രവാസികളെ ഒഴിപ്പിക്കുന്ന വന്ദേഭാരത് ആഘോഷം കെങ്കേമമായി നടക്കുമ്പോഴും യാത്രക്കാരെ പെരുവഴിയിലാക്കുന്ന അധികൃതരുടെ അലംഭാവം തുടരുകയാണ്.

doha trivandrum air india flight cancelled


 

Most Popular