ദോഹ: ഇന്ന് വൈകീട്ട് 4.30ന് ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കു പറക്കേണ്ട വിമാനം ഒരു മണിക്കൂര്‍ വൈകും. ഖത്തര്‍ സയമം 4.30ന് പുറപ്പെടേണ്ട വിമാനം 5.30ന് ആണ് പുറപ്പെടുക. യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് കൊടുത്തു തുടങ്ങിയിട്ടുണ്ട്. കോവിഡ് പരിശോധന നടത്തുന്നില്ല. ശരീര താപ പരിശോധന മാത്രമാണ് നടത്തന്നത്.
ഗര്‍ഭിണികളും രോഗികളും ഉള്‍പ്പെടെ 181 യാത്രക്കാരാണ് ഇന്നത്തെ വിമാനത്തില്‍ പോകേണ്ടത്. കഴിഞ്ഞ ദിവസം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് റദ്ദാക്കിയ വിമാനമാണ് ഇന്ന് പറക്കുന്നത്. വിമാനം റദ്ദാക്കാനുണ്ടായ കാരണങ്ങള്‍ സംബന്ധിച്ച് ഇപ്പോഴും വിവാദം തുടരുകയാണ്.