Tuesday, May 18, 2021
Home Newsfeed ഇന്ത്യ ഉള്‍പ്പെടെ 7 രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഖത്തറിലേക്ക് റിക്രൂട്ട്‌മെന്റ് അനുമതി

ഇന്ത്യ ഉള്‍പ്പെടെ 7 രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഖത്തറിലേക്ക് റിക്രൂട്ട്‌മെന്റ് അനുമതി

ദോഹ: കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ വീട്ടുജോലിക്കാര്‍ക്ക് വലിയ ഡിമാന്റാണ് അനുഭവപ്പെടുന്നതെന്ന് അധികൃതര്‍. വീട്ടുജോലിക്കാര്‍ക്ക് രാജ്യത്തേക്ക് മടങ്ങി വരുന്നതിനും പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നതിനും സര്‍ക്കാര്‍ ഈയിടെ അനുമതി നല്‍കിയിരുന്നു.

നിലവില്‍ ഏഴ് രാജ്യങ്ങളില്‍ നിന്ന് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാമെന്ന് പാസ്‌പോര്‍ട്ട് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു. ഇന്ത്യ, ഫിലിപ്പീന്‍സ്, ശ്രീലങ്ക, കെനിയ, എത്യോപ്യ, ബംഗ്ലാദേശ്, എരിത്രിയ എന്നീ രാജ്യക്കാര്‍ക്കാണ് അനുമതി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്.
ALSO WATCH

Most Popular