Sunday, July 25, 2021
Home Gulf Qatar സ്‌കൂള്‍ അടച്ചാല്‍ രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും വിവരമറിയിക്കും; ഊഹാപോഹങ്ങളില്‍ വീഴരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം

സ്‌കൂള്‍ അടച്ചാല്‍ രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും വിവരമറിയിക്കും; ഊഹാപോഹങ്ങളില്‍ വീഴരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം

ദോഹ: കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ക്ലാസ് മുറിയോ ഏതെങ്കിലും സ്‌കൂളോ അടച്ചാല്‍ ബന്ധപ്പെട്ട വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വിവരമറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം.

ക്ലാസ് മുറിയോ സ്‌കൂളോ അടച്ചാല്‍ പഠനം ഓണ്‍ലൈനില്‍ തുടരുമെന്ന് മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. ഏതാനും സ്‌കൂളുകളില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവരെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കൈകാര്യം ചെയ്തിട്ടുണ്ട്.

ഖത്തറിലെ കോവിഡ് സാഹചര്യം സംബന്ധിച്ചുള്ള ഊഹാപോഹത്തില്‍ വീഴരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അംഗീകൃത സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ സ്വീകരിക്കാവൂ. സ്‌കൂളുകളിലെ മുന്‍കരുതല്‍ നടപടികള്‍ക്ക് മന്ത്രാലയത്തിനു കീഴിലുള്ള പ്രത്യേക സംഘം മേല്‍നോട്ടം വഹിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സംവിധാനം ഒരുമിച്ച് ചേര്‍ത്തുള്ള പഠന സംവിധാനം മുന്‍നിശ്ചയപ്രകാരം പുരോഗമിക്കുന്നതായും എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും ഇതുപ്രകാരം മുന്നോട്ടു പോകുന്നതായും അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

Don’t fall for rumors, parents to be informed if school is shut due to COVID-19: Ministry

Most Popular