ദോഹ: കോവിഡ് മാനദണ്ഡ പ്രകാരം ഗള്‍ഫില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇരട്ട പി സി ആര് ടെസ്റ്റ് ഒഴിവാക്കണമെന്നും, കേരളത്തില്‍ മാത്രം ടെസ്റ്റ് നടത്തണമെന്നും ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മറ്റി ആവശ്യപ്പെട്ടു. ഏകദേശം എണ്ണായിരത്തിലധികം ഇന്ത്യന്‍ രൂപ വരുന്ന ടെസ്റ്റിന്, ഖത്തറിലെ ദൂര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും സാധാരണ തൊഴിലാളികള്‍ക്കും വീട്ടു ജോലിക്കാര്‍ക്കും വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. ഈ പരിശോധനക്കും റിപ്പോര്‍ട്ടിനുമായി രണ്ടു ദിവസത്തോളം താമസിക്കേണ്ടിവരുന്നതിനാല്‍ വലിയ സാമ്പത്തിക ബാധ്യതയാണ് ഇത് മൂലം ഉണ്ടാകുന്നതു. ഖത്തറിലെ സാധാരണ പ്രവാസികള്‍ക്ക് രണ്ട് സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററില്‍ മാത്രമേ ഈ സൗകര്യം നല്‍കുന്നുള്ളൂ .അത് കൊണ്ട് തന്നെ ഭൂരിപക്ഷം തൊഴിലാളികളും സ്വകാര്യ ക്ലിനിക്കുകളെയാണ് ആശ്രയിക്കുന്നത് .ഇത്തരക്കാര്‍ക്കു പരിശോധനയ്ക്കും മറ്റു സൗകര്യങ്ങള്‍ക്കുമായി വിമന ടിക്കറ്റിനു പുറമെ അധിക ചെലവ് വരുന്നു. വലിയ പ്രയാസത്തില്‍ അകപ്പെട്ട പ്രവാസികളെ ഈ നിലക്ക് ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്ന് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സമീര്‍ ഏറാമല ആവിശ്യപ്പെട്ടു. അതിനു പകരമായി നാട്ടിലെ എയര്‍പോര്‍ട്ടില്‍ നിന്ന് മാത്രം ടെസ്റ്റ് ചെയ്യുന്ന സംവിധാനം ആകണം. അതിനു കേന്ദ്ര മാനദണ്ഡ പ്രകാരം സംസ്ഥാന സര്‍ക്കാരിന് ഈ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്നാണ് അറിയുന്നത്. ആയതിനാല്‍ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം ടെസ്റ്റ് നടത്തി നെഗറ്റീവ് റിപ്പോര്ട്ടുള്ളവര്ക്കു കൊറന്റൈന് ഒഴിവാക്കണം. കേരളമൊഴിച്ച് മറ്റൊരു സംസ്ഥാനത്തും നെഗറ്റീവ് റിപ്പോര്‍ട്ട് ഉണ്ടായാല്‍ കൊറന്റൈന് ഇല്ല എന്നുള്ളതാണ് വാസ്തവം.
കൂടാതെ ഖത്തറില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് നേരത്തെ പി സി ആര് ടെസ്റ്റിന് പകരം ഇഹ്തിറാസ് ആപ്പ് മാനദണ്ഡമായി പരിഗണിച്ചിരുന്നത് തുടരുക, രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് ടെസ്റ്റും കൊറന്റൈനും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും സര്‍ക്കാര്‍ പരിഗണിച്ച് വേണ്ട സത്വര നടപടികള്‍ സ്വീകരിക്കണം. ഈ ആവശ്യങ്ങള്‍ എല്ലാം ഉന്നയിച്ചു കേരള മുഖ്യമന്ത്രി, കേന്ദ്ര ആരോഗ്യ മന്ത്രി എന്നിവര്‍ക്ക് നിവേദനം അയച്ചിട്ടുണ്ട്. പ്രവാസികളെ ഗൗരമായി ബാധിക്കുന്ന ഈ പ്രശ്നങ്ങള്‍ അധികാരിളുടെ ശ്രദ്ധയില്‍പെടുത്തി എത്രയും പെട്ടെന്ന് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് പ്രതിപക്ഷ നേതാവ്, കേരളത്തിലെ യുഡിഫ് എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ ഉറപ്പ് നല്‍കിയതായി സമീര്‍ ഏറാമല പറഞ്ഞു.