Thursday, September 23, 2021
Home Newsfeed ഖത്തറിലെ മുന്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. അശോക് കുമാര്‍ അംറോഹി കോവിഡ് ബാധിച്ചു...

ഖത്തറിലെ മുന്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. അശോക് കുമാര്‍ അംറോഹി കോവിഡ് ബാധിച്ചു മരിച്ചു

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അംബാസഡര്‍ ഡോ. അശോക് കുമാര്‍ അംറോഹി കോവിഡ് ബാധിച്ച് മരിച്ചു. മൂന്ന് വര്‍ഷത്തിലേറെക്കാലം ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ഫസ്റ്റ് സെക്രട്ടറിയായി ജോലി ചെയ്ത അദ്ദേഹം ഇന്ത്യന്‍ സമൂഹവുമായി ഏറെ അടുത്തിടപഴകിയ വ്യക്തിയായിരുന്നു. ക്രിക്കറ്റ്, ഗോള്‍ഫ് കളികളില്‍ സജീവമായിരുന്നു.

1981 ഐഎഫ്എസ് ബാച്ചിലെ ഉദ്യോഗസ്ഥനായ അദ്ദേഹം ബ്രൂണൈ ദാറുസ്സലാം, മുസാംബിക് എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഹൈ കമ്മീഷണറായും അല്‍ജീരിയയിലെ ഇന്ത്യന്‍ അംബാസിഡറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

Most Popular