ഡോ.മോഹന്‍ തോമസിനെ ആദരിച്ചു

ദോഹ: കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രവാസി സമ്മാന്‍ പുരസ്‌കാര ജേതാവ് ഡോ.മോഹന്‍ തോമസിനെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ സി) ഖത്തര്‍ ആദരിച്ചു. ഖത്തറിലെ പ്രവാസികളുടെ സര്‍വ്വതോന്മുഖമായ പുരോഗതിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നിലുണ്ടാകുമെന്ന് ആദരം ഏറ്റ് വാങ്ങിക്കൊണ്ട് ഡോ.മോഹന്‍ തോമസ് പറഞ്ഞു. സി.ഐ.സി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് കെ.ടി അബ്ദുള്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.സി മുന്‍ പ്രസിഡണ്ടും ഐ.സി.ബി എഫ് അഡൈ്വസറി ബോര്‍ഡ് അംഗവുമായ കെ.സി.അബ്ദുല്ലത്തീഫ് പൊന്നാട അണിയിച്ചു. ചടങ്ങില്‍ എംബസി അപ്പെക്‌സ്
ബോഡികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിയുക്ത പ്രസിഡണ്ടുമാരായ പി.എന്‍
ബാബുരാജന്‍, സിയാദ് ഉസ്മാന്‍, മാനേജ്മെന്റ് കമ്മറ്റി അംഗങ്ങള്‍, സി.ഐ.സി, യൂത്ത് ഫോറം, വിമണ്‍ ഇന്ത്യ എന്നിവയുടെ നേതൃത്വങ്ങളും പങ്കെടുത്തു. സി.ഐ.സി ജനറല്‍ സെക്രട്ടറി ആര്‍.എസ്. അബ്ദുല്‍ ജലീല്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് ഖാസിം ടി.കെ നന്ദിയും പറഞ്ഞു.