Sunday, June 20, 2021
Home Newsfeed ഫിഫ അറബ് കപ്പ്: നറുക്കെടുപ്പ് ഇന്ന് കത്താറയില്‍

ഫിഫ അറബ് കപ്പ്: നറുക്കെടുപ്പ് ഇന്ന് കത്താറയില്‍

ദോഹ: ഫിഫയും ഖത്തറും സഹകരിച്ച് നടത്തുന്ന ഫിഫ അറബ് കപ്പ് ഖത്തര്‍ 2021ന്റെ നറുക്കെടുപ്പ് ഇന്ന്. ഡിസംബര്‍ 1 മുതല്‍ 18 വരെക്കുന്ന ടൂര്‍ണമെന്റില്‍ ഔദ്യോഗികമായി ക്ഷണം ലഭിച്ച 23 ടീമുകളാണ് പങ്കെടുക്കുന്നത്.

പ്രാദേശിക സമയം രാത്രി 9ന്‌ കത്താറ കള്‍ച്ചറല്‍ വില്ലേജിലെ ഒപേറ ഹൗസിലാണ് നറുക്കെടുപ്പ് നടക്കുക. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങ്. നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതിന് വിവിധ ഫെഡറേഷനുകളുടെ തലവന്മാര്‍, ടീമുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഞായറാഴ്ച്ച മുതല്‍ ഖത്തറില്‍ എത്തിയിരുന്നു.

ലോക കപ്പിനായി തയ്യാറാക്കിയ ആറ് സ്റ്റേഡിയങ്ങളിലായാണ് അറബ് കപ്പ് മത്സരങ്ങള്‍ നടക്കുക. ഖത്തറിന് പുറമേ അല്‍ജീരിയ, ബഹ്റൈന്‍, കൊമോറോസ്, ജിബൂട്ടി, ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍, കുവൈത്ത്, ലബ്നാന്‍, ലിബിയ, മൗറിത്താനിയ, മൊറോക്കോ, ഒമാന്‍, ഫലസ്തീന്‍, സൗദി അറേബ്യ, സോമാലിയ, ദക്ഷിണ സുദാന്‍, സുദാന്‍, സിറിയ, തുണീസ്യ, യുഎഇ, യമന്‍ എന്നിവയാണ് ഫിഫ അറബ് കപ്പില്‍ പങ്കെടുക്കുന്ന 23 രാജ്യങ്ങള്‍.
ALSO WATCH

 

Most Popular