Monday, May 10, 2021
Home Newsfeed ലുസൈലിലെ കോവിഡ് ഡ്രൈവ്-ത്രൂ വാക്സിനേഷൻ സെന്ററിൽ രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടവര്‍ക്ക് മാത്രം പ്രവേശനം

ലുസൈലിലെ കോവിഡ് ഡ്രൈവ്-ത്രൂ വാക്സിനേഷൻ സെന്ററിൽ രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടവര്‍ക്ക് മാത്രം പ്രവേശനം

ഖത്തര്‍: കോവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടവര്‍ക്ക് മാത്രമേ ലുസൈലിലെ പുതിയ ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ സന്ദര്‍ശിക്കാന്‍ അനുമതി. രണ്ടാമത്തെ ഡോസ് സ്വീകരിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളവര്‍ക്ക് അപ്പോയിന്റ്‌മെന്റിന്റെ ആവശ്യമില്ലാതെ, ഷെഡ്യൂള്‍ ചെയ്ത ദിവസത്തില്‍ നേരിട്ട് ഡ്രൈവ്-ത്രൂ സെന്ററിലേക്ക് പോകാവുന്നതാണ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം വാക്‌സിന്‍ ലഭിക്കുന്നതാണ്. കേന്ദ്രത്തിലേക്കുള്ള അവസാന പ്രവേശന കവാടം രാത്രി 9ന് വരെ ഉണ്ടായിരിക്കും.

സന്ദര്‍ശകര്‍ വാക്‌സിനേഷന് മുമ്പ് പരിശോധനയ്ക്ക് വിധേയമാവുകയും വാക്‌സിന്‍ സ്വീകരിച്ചതിനുശേഷം ഒരു നിശ്ചിത നിരീക്ഷണ സ്ഥലത്ത് അവരുടെ വാഹനത്തില്‍ കാത്തിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള സാഹചര്യങ്ങളിലേക്കായി പാരാമെഡിക് ടീമുകളും കേന്ദ്രത്തില്‍ ഉണ്ടാകും. എല്ലാ ദിവസവും രാവിലെ 11 മുതല്‍ രാത്രി 10 വരെയാണ് പ്രവര്‍ത്തന സമയം. എന്നാല്‍ രാത്രി 9 വരെയാണ് വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് പ്രവേശിക്കാനാവുകയുള്ളു. ലുസൈല്‍ മള്‍ട്ടി പര്‍പ്പസ് ഹാളിന് പിന്നിലാണ് പുതിയ ഡ്രൈവ് ത്രൂ സെന്റര്‍.

 

Most Popular