Thursday, June 17, 2021
Home Newsfeed ഖത്തറില്‍ രണ്ടാമത്തെ ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ സെന്റര്‍ ആരംഭിച്ചു

ഖത്തറില്‍ രണ്ടാമത്തെ ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ സെന്റര്‍ ആരംഭിച്ചു

ദോഹ: രാജ്യത്തെ രണ്ടാമത്തെ ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ സെന്റര്‍ അല്‍വക്‌റയില്‍ ആരംഭിച്ചതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അല്‍ജനൂബ് സ്‌റ്റേഡിയത്തിന്റെ പാര്‍ക്കിങ് സ്ഥലത്താണ് പുതിയ സെന്റര്‍. ആദ്യത്തെ ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ സെന്റര്‍ ലുസൈലിലാണ്. കോവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസാണ് ഡ്രൈവ്-ത്രൂ സെന്ററില്‍ നിന്ന് ലഭിക്കുക. വാഹനത്തില്‍ നിന്നിറങ്ങാതെയാണ് ഇവിടെ വാക്‌സിന്‍ നല്‍കുക. സ്വന്തം വാഹനം ഇല്ലാത്തവര്‍ക്ക് ടാക്‌സിയിലും ഇവിടെ എത്താമെന്ന് നേരത്തേ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

Most Popular