Tuesday, August 3, 2021
Home Gulf Qatar മയക്കു മരുന്ന് കടത്ത്; ഖത്തറില്‍ രണ്ട് ഏഷ്യന്‍ വംശജര്‍ക്ക് ഏഴ് വര്‍ഷം തടവ്

മയക്കു മരുന്ന് കടത്ത്; ഖത്തറില്‍ രണ്ട് ഏഷ്യന്‍ വംശജര്‍ക്ക് ഏഴ് വര്‍ഷം തടവ്

ദോഹ: മയക്കു മരുന്ന് കടത്ത് കേസില്‍ രണ്ടു ഏഷ്യന്‍ വംശജരെ ഖത്തര്‍ അപ്പീല്‍ കോടതി ഏഴു വര്‍ഷം തടവിന് ശിക്ഷിച്ചു. പ്രതികള്‍ രാജ്യത്തേക്ക് വലിയ അളവില്‍ മയക്കുമരുന്ന് പദാര്‍ത്ഥങ്ങള്‍ കടത്താന്‍ ശ്രമിച്ചതായി അധികൃതര്‍ കണ്ടെത്തിയിരുന്നു.

ഇവരുടെ വീടുകളില്‍ നിന്ന് ഹഷീഷ് കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തടവ് ശിക്ഷയ്ക്ക് പുറമെ പ്രതികള്‍ക്ക് രണ്ടു ലക്ഷം റിയാല്‍ പിഴയുമുണ്ട്. ശിക്ഷാ കാലാവധിക്ക് ശേഷം നാട് കടത്താനും അപ്പീല്‍ കോടതി ഉത്തരവിട്ടു. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Most Popular