Thursday, September 16, 2021
Home Gulf Qatar ലോക കപ്പ് കഴിഞ്ഞാല്‍ എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ രണ്ട് സ്‌കൂളുകള്‍

ലോക കപ്പ് കഴിഞ്ഞാല്‍ എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ രണ്ട് സ്‌കൂളുകള്‍

ദോഹ: 2022 ലോക കപ്പിനായി ഒരുങ്ങിയ ഖത്തര്‍ എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം ടൂര്‍ണമെന്റിന് ശേഷം ഖത്തര്‍ ഫൗണ്ടേഷന്റെ രണ്ട് സ്‌കൂളുകളുടെ ആസ്ഥാനമാവുമെന്ന് അധികൃതര്‍. ലോക കപ്പ് കഴിഞ്ഞാല്‍ സ്റ്റേഡിയത്തിലെ 40,000ഓളം സീറ്റുകളില്‍ 20,000ഓളം സീറ്റുകള്‍ നീക്കം ചെയ്യും. അക്കാദമിയാറ്റി, ഖത്തര്‍ അക്കാദമി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി എന്നീ സ്‌കൂളുകളാണ് തുടര്‍ന്ന് ഇവിടെ സ്ഥാപിക്കുകയെന്ന് ഖത്തര്‍ ഫൗണ്ടേഷന്റെ പ്രീ യൂനിവേഴ്‌സിറ്റി എജുക്കേഷന്‍ പ്രസിഡന്റ് ബുതൈന അലി അല്‍ നുഐമി പറഞ്ഞു.

2019ല്‍ സ്ഥാപിതമായതാണ് അക്കാദമിയാറ്റി. വിദ്യാര്‍ഥികളുടെ താല്‍പര്യത്തിന് അനുസരിച്ച് വ്യക്തി അധിഷ്ഠിത പഠനം സാധ്യമാക്കുന്ന സംവിധാനമാണിത്. ഖത്തര്‍ അക്കാദമി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ 12 എജുക്കേഷനല്‍ സ്റ്റുഡിയോകള്‍, മൂന്ന് സയന്‍സ് ലബോറട്ടറികള്‍, വുഡ് ആന്റ് ടെക്‌നോളജി ബിസിനസ് സ്റ്റുഡിയോ, ഇലക്ട്രോണിക് ആന്റ് മെറ്റല്‍ സ്‌റ്റോര്‍സ്, ഗ്രാഫിക് ഡിസൈന്‍, വിഡിയോ പ്രൊഡക്ഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാവും.

Education City stadium will house two Qatar Foundation schools after Qatar 2022 World Cup


 

Most Popular