
എജുക്കേഷന്‍ സിറ്റിയില്‍ ട്രാം സര്‍വീസ് ആരംഭിച്ചു
ദോഹ: എജുക്കേഷന്‍ സിറ്റിയില്‍ ട്രാം സര്‍വീസ് ആരംഭിച്ചു. ബ്ലൂലൈന്‍ പാതയാണ് പ്രവര്‍ത്തനസജ്ജമായതെന്ന് ഖത്തര്‍ ഫൗണ്ടേഷന് അറിയിച്ചു. എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം, ഖത്തര്‍ അക്കാദമി, വിസിയു ഖത്തര്‍ എന്നിവയെ ബന്ധിപ്പിക്കുന്ന ബ്ലൂലൈനില്‍ ഏഴ് സ്റ്റോപ്പുകളാണുള്ളത്.
ജര്‍മന്‍ കമ്പനിയായ സീമെന്‍സാണ് ട്രാമുകള്‍ നിര്‍മിക്കുന്നത്. മൊത്തം 19 ട്രാമുകളാണ് സര്വീസിലുണ്ടാവുകയെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഒരു ട്രാമില്‍ 234 പേര്‍ക്കാണ് യാത്ര ചെയ്യാനാവുക. ഓരോ മണിക്കൂറിലും ഒരു ദിശയിലേക്ക് 3000ഓളം പേര്‍ക്ക് യാത്ര ചെയ്യാനാവും.
11.5 കിലോമീറ്റര്‍ ദൂരത്തില്‍ 24 സ്റ്റേഷനുകളാണ് എജുക്കേഷന്‍ സിറ്റി ട്രാം സര്‍വീസില്‍ മൊത്തത്തില്‍ ഉണ്ടാവുക. സന്ദര്‍ശകര്‍, യൂനിവേഴ്സിറ്റി വിദ്യാര്‍ഥികള്‍, ഖത്തര്‍ ഫൗണ്ടേഷന് ജീവനക്കാര്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള ട്രാം സര്‍വീസ് ദോഹ മെട്രോയുമായും ബന്ധിപ്പിക്കും.