Wednesday, June 23, 2021
Home Newsfeed ഖത്തര്‍ വിദ്യാഭ്യാസ മന്ത്രി സ്‌കൂളുകള്‍ സന്ദര്‍ശിച്ചു; കോവിഡ് പ്രതിരോധ നടപടികളും പരിശോധിച്ചു

ഖത്തര്‍ വിദ്യാഭ്യാസ മന്ത്രി സ്‌കൂളുകള്‍ സന്ദര്‍ശിച്ചു; കോവിഡ് പ്രതിരോധ നടപടികളും പരിശോധിച്ചു

ദോഹ: ഖത്തര്‍ വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ വാഹിദ് അല്‍ ഹമ്മാദി സ്‌കൂളുകള്‍ സന്ദര്‍ശിച്ചു. നാസര്‍ ബിന്‍ അബ്ദുല്ല അല്‍ അത്തിയ സെക്കന്ററി സ്‌കൂള്‍, എറ്റ്കാന്‍ ഗ്ലോബല്‍ അക്കാദമി എന്നീ സ്‌കൂളുകളാണ് വിദ്യാഭ്യാസ മന്ത്രി സന്ദര്‍ശിച്ചത്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ അധ്യാപകരുമായി അദ്ദേഹം ചര്‍ച്ച ചെയതു. ആരോഗ്യകരവും സുരക്ഷിതവുമായ സ്‌കൂള്‍ അന്തരീക്ഷം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. വിദ്യാര്‍ത്ഥികളുടെ അക്കാദമിക് നേട്ടം വര്‍ധിപ്പിക്കുന്നതിനായി മാതാപിതാക്കളുമായി ശക്തമായ ബന്ധം വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെ അദ്ദേഹം ഓര്‍മിപ്പിച്ചു. രാജ്യവ്യാപകമായി സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ തുടര്‍ച്ചയായി സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി സ്‌കൂളുകള്‍ സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തിനിടെ 30 ശതമാനം ഹാജര്‍ നില ഉള്‍പ്പെടെയുള്ള സ്‌കൂളുകളിലെ കോവിഡ് പ്രതിരോധ നടപടികള്‍ മന്ത്രി പരിശോധിച്ചു.

 

Most Popular