Tuesday, May 18, 2021
Home Gulf Qatar ഖത്തര്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഖത്തര്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ദോഹ: 2020-21 അധ്യയന വര്‍ഷം ഖത്തര്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിവിധ ഒഴിവുകളിലേക്ക് വിദ്യാഭ്യാസ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. അറബിക് ലാംഗ്വേജ്(സ്ത്രീ, പുരുഷന്‍), കോളജ് ഓഫ് എജുക്കേഷന്‍, മാത്തമാറ്റിക്‌സ്(സ്ത്രീ, പുരുഷന്‍), കോളജ് ഓഫ് എജുക്കേഷന്‍, സോഷ്യോളജി(പുരുഷന്‍ന്മാര്‍ മാത്രം), കോളജ് ഓഫ് എജുക്കേഷന്‍, കംപ്യൂട്ടര്‍(സ്ത്രീ, പുരുഷന്‍), വിഷ്വല്‍ ആര്‍ട്‌സ് ( സ്ത്രീകള്‍ക്കു മാത്രം) എന്നീ വിഭാഗങ്ങളിലെ സ്‌പെഷ്യലൈസ്ഡ് അധ്യാപകരുടെ ഒഴിവുകളാണ് നിലവിലുള്ളത്.

ഖത്തര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നോ ഖത്തറിലെ മറ്റു യൂനിവേഴ്‌സിറ്റികളില്‍ നിന്നോ ബന്ധപ്പെട്ട വിഭാഗത്തില്‍ ബാച്ചിലര്‍ ബിരുദമാണ് യോഗ്യത. കംപ്യൂട്ടര്‍ വിജ്ഞാനം അഭികാമ്യം. ടെസ്റ്റിനും അഭിമുഖത്തിനും ശേഷമായിരിക്കും തിരഞ്ഞെടുപ്പ്. താല്‍പര്യമുള്ളവര്‍ക്ക് http://tawtheef.edu.gov.qa/ എന്ന ലിങ്കില്‍ അപേക്ഷിക്കാവുന്നതാണ്. വിജ്ഞാപന തിയ്യതി മുതല്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അപേക്ഷിക്കണം.

പാസ്‌പോര്‍ട്ട്, ഖത്തര്‍ ഐഡി, ബിരുദ സര്‍ട്ടിപിക്കറ്റ്, ഡിപ്ലോമ ഉണ്ടെങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുടെ കോപ്പികള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്.

Education Ministry announces number of vacancies for teachers


 

Most Popular